മൂണിക്ക്: ജര്‍മനിയിലെ ബയേണ്‍ സംസ്ഥാനത്തെ മലയാളി ഫുട്ബോള്‍ ടീമുകളുടെ നേതൃത്വത്തില്‍ ഈ വര്‍ഷം മുതല്‍ ആരംഭിച്ച കേരള ബയേണ്‍ ലീഗ് ഒന്നാം സീസണ് ഒക്ടോബര്‍ 29ന് അവസാനത്തെ മാച്ച് ഡേയോട് കൂടി പൂര്‍ത്തിയായി.
മ്യൂണിക്കിലെ ഫുട്ബോള്‍ ക്ലബായ മിന്നല്‍ ബയേണ്‍ എഫ്സി ആണ് അവസാന മത്സരം സംഘടിപ്പിച്ചത്. മിന്നല്‍ ബയേണ്‍ എഫ്സി, എഫ്സി എര്‍ലാംഗന്‍, സ്പോര്‍ട്ടിംഗ് മല്ലു എഫ്സി, ഇംഗോള്‍ സ്റ്റാഡ്റ്റ് മാന്‍ഷാഫ്റ്റ് എഫ്സി, മിന്നല്‍ മ്യൂണിക്ക് എഫ്സി, യുണൈറ്റഡ് ഡേഗന്ഡോര്ഫ് എഫ്സി എന്നീടീമുകളാണ് ഒന്നാം സീസണില്‍ പങ്കെടുത്തത്.
36 പോയിന്റുമായി മിന്നല്‍ ബയേണ്‍ എഫ്സി ഒന്നാം സ്ഥാനം നേടി പ്രഥമ കേരള ബയേണ്‍ ലീഗിന്റെ ചാമ്പ്യന്‍സ് ആയി. 19 ഗോള്‍ നേടിയ ഇംഗോള്സ്റ്റാഡ്റ്റ് മാന്‍ഷാഫ്റ്റ് എഫ്സിയിലെ രഘുനന്ദന് ആണ് ടോപ് സ്കോറര്‍.
വിവിധ ടീമുകളില്‍ നിന്നുള്ള ടോണി ഡേവിസ്, നന്ദന് സുരേഷ്കുമാര്‍, ഇമ്രാന് ഖാന്, ബാസിത് സിദ്ദീഖ്, പ്രദീപ് മുണ്ടയ്ന്‍ കോരോത്, മിന്നല്‍ ബയേണ്‍ കോച്ച് ജോയല്‍ ജോസ്, ജോബിന് ജോര്‍ജ് തുടങ്ങിയവരാണ് കേരള ബയേണ്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്.
മത്സരത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ മിന്നല്‍ ബയേണ്‍ എഫ്സി പ്രസിഡന്റ് ഗിരികൃഷ്ണന്‍ ജി.ആര്, സെക്രട്ടറി ടോണി ഡേവിസ്, കെബിഎലിനെ പ്രതിനിധീകരിച്ച് ഇമ്രാന് ഖാന്, കേരള സമാജം മ്യൂണിക് പ്രസിഡന്റ് അപ്പു തോമസ്, നെറ്റ്വാക്ക് സിഇഒ സാജു അടയാപുറത്ത് തുടങ്ങിയര്‍ പങ്കെടുത്തു.
വിജയികള്‍ക്ക് നെറ്റ്വാക്ക് സിഇഒ സാജു അടയാപുറത്ത്, അപ്പു തോമസ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. സീസണ് ടു മേയ് മാസത്തില്‍ തുടങ്ങുമെന്നും വരും വര്‍ഷങ്ങളില്‍ ബയേണ്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മലയാളി ടീമുകളെ കൂടി ഉള്‍പ്പെടുത്തി ലീഗ് വിപുലീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു