ജ​ര്‍​മ​നി​യി​ലെ കേ​ര​ള ബ​യേ​ണ്‍ ലീ​ഗ് ഒ​ന്നാം സീ​സ​ണ്‍ പൂ​ര്‍​ത്തി​യാ​യി; മി​ന്ന​ല്‍ ബ​യേ​ണ്‍ എ​ഫ്സി ഒ​ന്നാം സ്ഥാ​നം നേ​ടി

മൂ​ണി​ക്ക്: ജ​ര്‍​മ​നി​യി​ലെ ബ​യേ​ണ്‍ സം​സ്ഥാ​ന​ത്തെ മ​ല​യാ​ളി ഫു​ട്ബോ​ള്‍ ടീ​മു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​വ​ര്‍​ഷം മു​ത​ല്‍ ആ​രം​ഭി​ച്ച കേ​ര​ള ബ​യേ​ണ്‍ ലീ​ഗ് ഒ​ന്നാം സീ​സ​ണ്‍ ഒ​ക്ടോ​ബ​ര്‍ 29ന് ​അ​വ​സാ​ന​ത്തെ മാ​ച്ച് ഡേ​യോ​ട് കൂ​ടി പൂ​ര്‍​ത്തി​യാ​യി.

മ്യൂ​ണി​ക്കി​ലെ ഫു​ട്ബോ​ള്‍ ക്ല​ബാ​യ മി​ന്ന​ല്‍ ബ​യേ​ണ്‍ എ​ഫ്സി ആ​ണ് അ​വ​സാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മി​ന്ന​ല്‍ ബ​യേ​ണ്‍ എ​ഫ്സി, എ​ഫ്സി എ​ര്‍​ലാം​ഗ​ന്‍, സ്പോ​ര്‍​ട്ടിം​ഗ് മ​ല്ലു എ​ഫ്സി, ഇം​ഗോ​ള്‍ സ്റ്റാ​ഡ്റ്റ് മാ​ന്‍​ഷാ​ഫ്റ്റ് എ​ഫ്സി, മി​ന്ന​ല്‍ മ്യൂ​ണി​ക്ക് എ​ഫ്സി, യു​ണൈ​റ്റ​ഡ് ഡേ​ഗ​ന്‍​ഡോ​ര്‍​ഫ് എ​ഫ്സി എ​ന്നീ​ടീ​മു​ക​ളാ​ണ് ഒ​ന്നാം സീ​സ​ണി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

36 പോ​യി​ന്‍റു​മാ​യി മി​ന്ന​ല്‍ ബ​യേ​ണ്‍ എ​ഫ്സി ഒ​ന്നാം സ്ഥാ​നം നേ​ടി പ്ര​ഥ​മ കേ​ര​ള ബ​യേ​ണ്‍ ലീ​ഗി​ന്‍റെ ചാ​മ്പ്യ​ന്‍​സ് ആ​യി. 19 ഗോ​ള്‍ നേ​ടി​യ ഇം​ഗോ​ള്‍​സ്റ്റാ​ഡ്റ്റ് മാ​ന്‍​ഷാ​ഫ്റ്റ് എ​ഫ്സി​യി​ലെ ര​ഘു​ന​ന്ദ​ന്‍ ആ​ണ് ടോ​പ് സ്കോ​റ​ര്‍.

വി​വി​ധ ടീ​മു​ക​ളി​ല്‍ നി​ന്നു​ള്ള ടോ​ണി ഡേ​വി​സ്, ന​ന്ദ​ന്‍ സു​രേ​ഷ്കു​മാ​ര്‍, ഇ​മ്രാ​ന്‍ ഖാ​ന്‍, ബാ​സി​ത് സി​ദ്ദീ​ഖ്, പ്ര​ദീ​പ് മു​ണ്ട​യ്ന്‍ കോ​രോ​ത്, മി​ന്ന​ല്‍ ബ​യേ​ണ്‍ കോ​ച്ച് ജോ​യ​ല്‍ ജോ​സ്, ജോ​ബി​ന്‍ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​രാ​ണ് കേ​ര​ള ബ​യേ​ണ്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് മു​ന്‍​നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.

ഈ വാർത്തകൂടി വായിക്കൂ….അലോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഒരേ ശമ്പളം നല്‍കാനാവില്ലെന്ന വിധി; പുന:പരിശോധന ഹരജി സുപ്രീംകോടതി തള്ളി

മ​ത്സ​ര​ത്തി​ന് ശേ​ഷം ന​ട​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ല്‍ മി​ന്ന​ല്‍ ബ​യേ​ണ്‍ എ​ഫ്സി പ്ര​സി​ഡ​ന്‍റ് ഗി​രി​കൃ​ഷ്ണ​ന്‍ ജി.​ആ​ര്‍, സെ​ക്ര​ട്ട​റി ടോ​ണി ഡേ​വി​സ്, കെ​ബി​എ​ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​മ്രാ​ന്‍ ഖാ​ന്‍, കേ​ര​ള സ​മാ​ജം മ്യൂ​ണി​ക് പ്ര​സി​ഡ​ന്‍റ് അ​പ്പു തോ​മ​സ്, നെ​റ്റ്വാ​ക്ക് സി​ഇ​ഒ സാ​ജു അ​ട​യാ​പു​റ​ത്ത് തു​ട​ങ്ങി​യ​ര്‍ പ​ങ്കെ​ടു​ത്തു.

വി​ജ​യി​ക​ള്‍​ക്ക് നെ​റ്റ്വാ​ക്ക് സി​ഇ​ഒ സാ​ജു അ​ട​യാ​പു​റ​ത്ത്, അ​പ്പു തോ​മ​സ് എ​ന്നി​വ​ര്‍ ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു. സീ​സ​ണ്‍ ടു ​മേ​യ് മാ​സ​ത്തി​ല്‍ തു​ട​ങ്ങു​മെ​ന്നും വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബ​യേ​ണ്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള മ​ല​യാ​ളി ടീ​മു​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ലീ​ഗ് വി​പു​ലീ​ക​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News