അച്ഛൻ അവധിയ്ക്ക് നാട്ടിലായിരിക്കെ ലണ്ടനിൽ ഏകമകന് ദാരുണാന്ത്യം; കെവിൽ ജേക്കബിന്റെ വിയോ​ഗ ‍വേദനയിൽ ലണ്ടൻ മലയാളികൾ

ലണ്ടൻ ∙ അച്ഛൻ അവധിയ്ക്ക് നാട്ടിലായിരിക്കെ ലണ്ടനിൽ ഏകമകന് ദാരുണാന്ത്യം. ഈസ്റ്റ് ലണ്ടനിലെ ഹോൺചർച്ചിലാണ് ബ്രിട്ടനിലെ മലയാളി  സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തുന്ന വിധിയുടെ വിളയാട്ടം. ഹോൺചർച്ചിൽ പിതാവിനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തുന്ന കെവിൽ ജേക്കബ് (32) എന്ന യുവാവാണ് ഉറക്കത്തിൽ മരണത്തിന് കീഴടങ്ങിയത്. ബോക്സിങ്ങും  ജിമ്മും എല്ലാം ആസ്വദിച്ചിരുന്ന തികച്ചും ആരോഗ്യവാനായ കെവിലിന്റെ മരണകാരണം എന്താണെന്നാണ് ഇനിയും വ്യക്തമല്ല. പ്രത്യക്ഷത്തിൽ ദുരൂഹതകൾ ഒന്നുമില്ലാത്ത ഈ മരണത്തിന്റെ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ അറിയാനാകൂ. 

ഈ വാർത്ത കൂടി വായിക്കൂ…..

യാത്രകളെ ഏറെ സ്വാധീനിച്ചത് എസ്.കെ പൊറ്റക്കാടിന്റെ പുസ്തകങ്ങൾ’- സന്തോഷ് ജോർജ് കുളങ്ങര

കോട്ടയം മണർകാട് സ്വദേശിയായ ജേക്കബിന്റെയും കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഓമനയുടെയും ഏകമകനാണ് കെവിൽ. പഠനത്തിനുശേഷം ബിസിനസിലേക്ക് തിരിഞ്ഞ കെവിൽ അച്ഛനൊപ്പം ഹോൺചർച്ചിൽ പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തിവരികയായിരുന്നു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads–  Join ചെയ്യാം

Latest News