നടൻ വരുൺ തേജിന്റെയും ലാവണ്യയുടെയും വിവാഹം ഇന്ന് ഇറ്റലിയിൽ നടക്കും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡെസ്റ്റിനേഷൻ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
ഇറ്റലിയിലെ സിയീനയിലുള്ള ബോർഗോ സാൻ ഫെലിസ് റിസോർട്ടിലായിരുന്നു വരുൺ തേജിന്റെയും ലാവണ്യ ത്രിപാഠിയുടെയും കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങൾ. കോക്ടെയ്ൽ പാർട്ടിയിൽ ആരംഭിച്ച വിവാഹാഘോഷങ്ങൾക്ക് കൂടുതൽ നിറം നൽകുന്നതായിരുന്നു ഹൽദി ചടങ്ങ്. മഞ്ഞ- വെള്ള കളർ തീമിലായിരുന്നു ആഘോഷങ്ങൾ.
ചിത്രങ്ങളിൽ ചിരഞ്ജീവിയും സഹോദരൻ പവൻ കല്യാണും മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷങ്ങൾ ആസ്വദിക്കുന്നതായി കാണാം. ഹൽദി ആഘോഷത്തിനു പിന്നാലെ ദമ്പതികൾ ഒരു മെഹന്ദി ചടങ്ങും സ്പാനിഷ് തീമിലുള്ള സമ്മർ പൂൾ പാർട്ടിയും ഒരുക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു വലിയ കോക്ടെയ്ൽ പാർട്ടിയോടെയാണ് വരുൺ തേജിന്റെയും ലാവണ്യ ത്രിപാഠിയുടെയും ദാമ്പത്യത്തിലേക്കുള്ള യാത്ര ആരംഭിച്ചത്.
Read also; “ശരീരത്തിൽ തൊടരുത്, പ്ലീസ്”,മാധ്യമങ്ങളോട് സുരേഷ് ഗോപി https://anweshanam.com/kerala/dont-touch-your-body-please-suresh-gopi-to-media/cid12613182.htm
പാർട്ടിയിൽ വരുണിന്റെ ബന്ധുക്കളും നടന്മാരുമായ രാം ചരൺ, അല്ലു അർജുൻ, സായ് ധരം തേജ് എന്നിവരും അവരുടെ കുടുംബങ്ങളും പങ്കെടുത്തിരുന്നു. വർഷങ്ങളായി പ്രണയത്തിലായിരുന്ന വരുണിന്റെയും ലാവണ്യയുടെയും വിവാഹ നിശ്ചയം ജൂണിൽ ഹൈദരാബാദിൽ വച്ച് കുടുംബാംഗങ്ങളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ആയിരുന്നു നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















