സീരിയല്‍ നടി ഡോ. പ്രിയ അന്തരിച്ചു. നടി രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകും മുൻപ് ടെലിവിഷൻ മേഖലയിൽ നിന്ന് നൊമ്പരപ്പെടുത്തുന്ന മറ്റൊരു മരണ വാർത്ത കൂടി പങ്കുവച്ച് നടൻ കിഷോർ സത്യ. ഒട്ടേറെ സീരിയലുകളിലൂടെ സുപരിചിതയായ ഡോ. പ്രിയയുടെ മരണ വാർത്തയാണ് കിഷോർ പങ്കുവച്ചത്. എട്ട് മാസം ഗർഭിണി ആയിരിക്കവെയാണ് ഹൃദയാഘാതം മൂലം പ്രിയ മരണത്തിനു കീഴടങ്ങിയതെന്നതാണ് സങ്കടപ്പെടുത്തുന്ന മറ്റൊരു കാര്യം. പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സീരിയല്‍ താരം കിഷോര്‍ സത്യയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ നടുക്കുന്ന മരണവാര്‍ത്ത അറിയിച്ചത്.
കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു. ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും…. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി….
ഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി. 35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല. ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും. അറിയില്ല. അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ,” കിഷോർ സത്യ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















