
മുംബൈ: പുരുഷ പ്രേതം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദര്‍ശന രാജേന്ദ്രന് മികച്ച പ്രതിനായികയ്ക്കുള്ള പുരസ്‌കാരം. പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഒ.ടി.ടി പ്ലേ മുംബൈയില്‍ സംഘടിപ്പിച്ച പുരസ്‌ക്കാര നിശയിലാണ് ദര്‍ശനക്ക് ഈ പുരസ്‌കാരം സമ്മാനിച്ചത്.
‘വളരെ ചെറിയൊരു ചിത്രമായിരുന്നു ‘പുരുഷപ്രേതം’. സ്ഥിരം നായിക പരിവേഷങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥം, അതുകൊണ്ട് തന്നെ ഞാന്‍ ഈ കഥാപാത്രം നിരസിക്കും എന്ന പ്രതീക്ഷയോടെയാണ് സംവിധായകന്‍ കൃഷാന്ദ് ഈ വേഷം എനിക്ക് ഓഫര്‍ ചെയ്തത്. പക്ഷേ കഥ കേട്ട ഉടനെ തന്നെ ഞാന്‍ ചിത്രം ഏറ്റ് എടുക്കുകയായിരുന്നു. നെഗറ്റീവ് റോളിലെ എന്റെ ആദ്യത്തെ അവാര്‍ഡ് ആണ് ‘എന്ന് ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു. താന്‍ കജോളിന്റെ വലിയ ആരാധികയാണെന്നും അവരുടെ സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും ദര്‍ശന പറഞ്ഞു.
പ്രശാന്ത് അലക്സാണ്ടറും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ദേവകി രാജേന്ദ്രന്‍, ജിയോ ബേബി എന്നിവരും സിനിമയിലുണ്ട്. അജിത് ഹരിദാസ് ഒരുക്കിയ തിരക്കഥ. മാന്‍കൈന്‍ഡ് സിനിമാസിനുവേണ്ടി ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മനു തൊടുപുഴയുടെ കഥയാണ് ‘പുരുഷപ്രേതം’ എന്ന സിനിമയാക്കിയത്. നിതിന്‍ രാജു, ആരോമല്‍ രാജന്‍, സിജോ ജോസഫ്, പോള്‍ പി. ചെറിയാന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. സംവിധായകന്‍ ക്രിഷാന്ദ് തന്നെ ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് സുഹൈല്‍ ബക്കര്‍ ആണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















