ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ ജനറല്‍ കോണ്‍സലറായി ചുമതലയേറ്റ പുതിയ കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക്കിന് ജര്‍മനിയിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) ഭാരവാഹികള്‍ സന്ദര്‍ശിച്ചു.
ജോര്‍ജ് ജോസഫ് (ചെയര്മാന്, ഡബ്ല്യുഎംസി ഫ്രാങ്ക്ഫര്‍ട്ട്), മേഴ്സി തടത്തില്‍ (ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡബ്ല്യുഎംസി), ജോളി തടത്തില്‍ (യൂറോപ് റീജിയന് ചെയര്മാന്, ഡബ്ല്യുഎംസി), പ്രഫ. ഡോ ബെനേഷ് ജോസഫ് (പ്രസിഡന്റ്, ഡബ്ല്യുഎംസി ഫ്രാങ്ക്ഫര്‍ട്ട്), ആന്റണി തേവര്‍പാടം (എക്സി. കമ്മിറ്റി അംഗം, ഡബ്ല്യുഎംസി ഫ്രാങ്ക്ഫര്‍ട്ട്) എന്നിവരാണ് കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്.
ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ജര്‍മനിയിലെ ഇന്ത്യക്കാരുമായി പ്രത്യേകിച്ച് മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, മലയാളി സമൂഹത്തിന്റെ സംഘടനാ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായി.
കോണ്‍സുലേറ്റിന്റെ പരിധിയില്‍ വരുന്ന എല്ലാ ഇന്ത്യക്കാരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് കോണ്‍സല്‍ ജനറല്‍ ഡബ്ല്യുഎംസി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്കി. വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച.
തൊഴില്‍ നയതന്ത്രജ്ഞനായ ജനറല്‍ കോണ്‍സലര്‍ ബി.എസ്. മുബാറക്ക് 2001ലാണ് ഇന്ത്യന്‍ ഫോറിന് സര്‍വീസില്‍ ചേര്‍ന്നത്. കെയ്റോ, ദുബായി, ജിദ്ദ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2012-14 കാലഘട്ടത്തില്‍ പലസ്തീനിലെ ഇന്ത്യയുടെ നയതന്ത്ര ദൗത്യത്തിന്റെ തലവനായ അദ്ദേഹം 2014-16 കാലഘട്ടത്തില്‍ ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായിരുന്നു. 2016 ഏപ്രില്‍ മുതല്‍ 2018 നവംബര്‍ വരെ ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ദക്ഷിണ ഡിവിഷനില്‍ ഡയറക്ടറും പിന്നീട് ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
2018 ഡിസംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അംബാസഡറായിരുന്നു. 2022 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെ റിപബ്ലിക്ക് ഓഫ് സുഡാനില്‍ ഇന്ത്യന്‍ അംബാസഡറായിരുന്നു. ഈ മാസം രണ്ടിനാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി മുബാറക് ചുമതലയേറ്റത്.
പൊലീസ് വാഹനങ്ങളില്‍ ഇന്ധനമടിക്കല്‍ പോലും പ്രതിസന്ധി; അടിയന്തര സഹായം വേണമെന്ന് ഡിജിപി
മുബാറക്ക് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലക്കാരനാണ്. തമിഴ്നാട്ടിലെ മറൈന്‍ ബയോളജിയിലെ സെന്റര്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സുസ്ഥിര വികസനത്തില്‍ പ്രത്യേക താത്പര്യമുള്ള വ്യക്തിയുമാണ്.
ലത്തീഫ മുബാറക്കാണ് ഭാര്യ. മനാലി, അബ്ദുള്‍ മന്നാന്‍ എന്നിവര്‍ മക്കളാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം