
ഹോളിവുഡ് താരം മാത്യു പെറി (54) അന്തരിച്ചു. ലോസാഞ്ചല്‍സിലെ വീട്ടിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വിശദമായ അന്വേഷണം നടത്തുകയാണെന്ന് ലൊസാഞ്ചല്‍സ് പൊലീസ് അറിയിച്ചു. 2018 മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ മാത്യുപെറിയെ അലട്ടിയിരുന്നു. എന്‍.ബി.സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്‌സില്‍ ചാന്‍ഡ്‌ലര്‍ ബിംഗ് എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്.
read more സംസ്ഥാനത്ത് ഇന്നും മഴ കനക്കും! 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
1994 മുതല്‍ 2004 വരെ പ്രദര്‍ശിപ്പിച്ച സീരീസിന് പത്ത് സീസണുകളുണ്ടായിരുന്നു. ഷീ ഈ ഔട്ട് ഓഫ് കണ്‍ട്രോള്‍, ദി കിഡ്, സെര്‍വിങ് സാറ, ഫൂള്‍സ് റഷ് ഇന്‍, 17 ഇയേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ‘ഫ്രണ്ട്സ്, ലവേഴ്സ് ആന്‍റ് ദ് ബിഗ് ടെറിബിള്‍ തിങ്’ എന്ന മാത്യു പെറിയുടെ ഓര്‍മക്കുറിപ്പ് പുറത്തിറങ്ങിയത്. അഞ്ച് തവണയാണ് എമി പുരസ്കാരത്തിന് മാത്യു നോമിനേറ്റ് ചെയ്യപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















