തൃശൂർ: തൃശൂർ മെഡിക്കല്‍ കോളേജില്‍ എന്‍ആര്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് കൊവിഡ് കാലത്ത് എട്ട് കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് അനില്‍ അക്കര. മൃതദേഹം പൊതിയുന്ന ബാഗ് വാങ്ങുന്നതില്‍ വരെ അഴിമതി നടന്നുവെന്നും അനില്‍ അക്കര ആരോപിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
3700 മരണമാണ് തൃശൂർ മെഡിക്കൽ കോളേജിൽ നടന്നത്. കെഎംസിഎല്‍ വഴി 2000 ബാഗ് സൗജന്യമായി ലഭിച്ചു. ആയിരം ബാഗ് മെഡിക്കൽ കോളജ് വാങ്ങി. 700 ബാഗ് അവശേഷിക്കുന്നത്. സഹകരണ സംഘം വഴിയാണ് ബാഗ് വാങ്ങിയത്. ഇതിന് 31, 22, 71 രൂപയാണ് ചിലവായത്. പതിനായിരത്തോളം ബാഗ് വാങ്ങേണ്ട തുകയാണ് ചിലവാക്കിയതെന്നും അനില്‍ അക്കര ആരോപിച്ചു.
തൃശൂർ മെഡിക്കൽ കോളജ് എംപ്ലോയ്സ് സഹകരണ സംഘവും അന്നത്തെയും ഇന്നത്തെയും സൂപ്രണ്ടുമാരുമാണ് കൊള്ളയ്ക്ക് ഉത്തരവാദികള്‍. ഭക്ഷണം വാങ്ങിയതിലും അഴിമതി നടന്നുവെന്ന് അനില്‍ അക്കര ആരോപിക്കുന്നു.
https://www.youtube.com/watch?v=m2nMu2NW0rk
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം