നയന്‍താരയുടെയും ജയം രവിയുടെയും ഇരൈവന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഒരു സൈക്കോ ത്രില്ലറായിട്ട് എത്തിയ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നേടിയത് നെറ്റ്ഫ്‌ലിക്‌സാണ്. ഒക്‌ടോബര്‍ ഇരുപത്തിയാറിനാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം തുടങ്ങുക. ഇരൈവന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.
ഐ അഹമ്മദ് തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സുധന്‍ സുന്ദരമും ജയറാം ജിയുമാണ്. നയന്‍താര നായികയായി എത്തിയ പുതിയ ചിത്രത്തില്‍ നരേന്‍, ആശിഷ് വിദ്യാര്‍ഥി, എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തുന്നു.
ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ്. സഞ്ജിത് ഹെഗ്‌ഡെയും ഖരേസ്മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവന്‍ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ വന്‍ ഹിറ്റായി മാറിയിരുന്നു. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം ചിത്രത്തിന് നേടാനായിരുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം