ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഒടിയപാറ സ്വദേശി ബിനു ആണ് മരിച്ചത്. ഡാമിന്റെ ഷട്ടറിൽ കാലു കുരുങ്ങിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
ഇന്ന് വൈകീട്ടോടെയാണ് നാലംഗ സംഘം ഡാമിൽ കുളിക്കാനിറങ്ങിയത്. അപകടത്തിൽപെട്ട മറ്റൊരു യുവാവിനെ രക്ഷപ്പെടുത്തി. ഫയർഫോഴ്സെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















