ഇടുക്കി തൊടുപുഴയിൽ ഉറവപ്പാറ സന്ദർശിക്കാൻ എത്തിയ പെൺകുട്ടി ഇടിമിന്നൽ ഏറ്റു മരിച്ചു. പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ നഫീസത്തുൾ മിസ്റിയ (12) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അച്ഛൻ വി എം അഫ്സലിനും (39) പരിക്കേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ മങ്ങാട്ടുകവല കളത്തിൽ ഗോകുൽ എസ് രാജ് (26), പെരുമ്പാവൂരിൽ നിന്ന് എത്തിയ ഒരു കുടുംബം എന്നിവർക്കും പരിക്കേറ്റു.
അപകടത്തിൽപ്പെട്ട എല്ലാവരെയും ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മിസ്റിയെ മാത്രം രക്ഷിക്കാൻ ആയില്ല.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. അവധി ആഘോഷിക്കാൻ തൊടുപുഴയിൽ എത്തിയതായിരുന്നു കുടുംബം. തൊടുപുഴയിൽ നടക്കുന്ന സമ്മർ ഫസ്റ്റ് കാണാൻ എത്തിയ ഇവർ പിന്നീട് ഉറവപ്പാറ സന്ദർശിക്കാൻ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മലയുടെ മുകളിൽ അത് ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. ഇതോടെ താഴെക്കിറങ്ങാൻ ശ്രമിച്ചപ്പോഴാണ് അഫ്സലിനും മിസ്രിയക്കും മിന്നൽ ഏൽക്കുന്നത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് ഗോകുലിനും മിന്നലേറ്റത്.
















