സലാല:ഒമാനില്‍ തേജ് ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയുന്നു. കാറ്റ് യമൻ തീരത്തേക്ക് നീങ്ങുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.എന്നാല്‍ കാറ്റും മഴയും തുടരുമെന്നും ജാഗ്രത വേണമെന്നും സി.എ.എ അറിയിപ്പില്‍ പറയുന്നു.
നിലവില്‍ കാറ്റഗറി ഒന്നില്‍ വീശുന്ന ചുഴലിക്കാറ്റ് വൈകാതെ ക്ഷയിക്കും. ഇന്ന് രാത്രിയോ നാളെ രാവിലെയോ യമനിലെ അല്‍ മഹ്‌റ ഗവര്‍ണറേറ്റില്‍ തീരം തൊടാനാണ് സാധ്യത. നിലവില്‍ കാറ്റിന്റെ വേഗത 120 കിലോമീറ്ററാണ്. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍ വുസ്തയിലും കാറ്റും മഴയും തുടരുമെന്നും അതിനാല്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ ഉണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം