ഒമാൻ ഖസബിൽ വാദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു സ്ത്രീ മരിച്ച നിലയിൽ. ഖസബിൽ വാദികളിലുണ്ടായ കുത്തൊഴുക്കിൽ സ്ത്രീ അകപ്പെടുകയായിരുന്നെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. രക്ഷാ പ്രവർത്തകർ ആണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഖസബിൽ അതിശക്തമായ മഴയെ തുടർന്ന് പ്രളയം റിപ്പോർട്ട് ചെയ്തിരുന്നു. അതോടൊപ്പം അവിടെ കനത്ത നാശനസ്ഥവും സംഭവിച്ചു. നിരവധി കാറുകൾ വെളളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോയി. പ്രദേശത്ത് കുടുങ്ങിയ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
















