ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മലയാളി കൂടെ കൊല്ലപ്പെട്ടു. കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. ഇതോടെ ഒമാൻ പ്രളയത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
ഒമാനിൽ ശക്തമായ മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് മഹേഷിന്റെ മരണത്തിന് കാരണമായത്. മൃതദേഹം നിലവിൽ ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
















