ഒമാനിൽ പെട്ടന്നുണ്ടായ പ്രളയത്തിൽ കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് തൃത്താല സ്വദേശി റംലത്തിന്റെ (58) മൃതദേഹം ആണ് ഇന്ന് കടലിൽ നിന്ന് കണ്ടെത്തിയത്.
കഴിഞ ദിവസമായിരുന്നു ഒമാനിലെ തെക്കൻ ബാത്തിനയിൽ ബർക്ക വിലായത്തിലാണ് റംലത്തും കുടുംബവും സഞ്ചരിച്ച കാർ ഒഴുക്കിൽപെട്ട് അപകടമുണ്ടായത്. റംലത്തിന്റെ മകൻ യൂസഫ്, യൂസഫിന്റെ സുഹൃത്തായ ലുബിഷാദിന്റെ ഭാര്യ ഷംല എന്നിവരുടെ മൃതദേഹം ഇന്നലെ തന്നെ ലഭിച്ചിരുന്നു. അപകട സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററിലധികം അകലെയുള്ള കടലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
















