വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു രണ്‍വീര്‍ സിങ്ങിന്റേയും, ദീപിക പദുകോണിന്റേയും വിവാഹം. എന്നാല്‍ പ്രണയം ഇരുവരും രഹസ്യമാക്കുകയായിരുന്നു. ഇപ്പോള്‍ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണിലായിരുന്നു ദമ്പതികളുടെ വെളിപ്പെടുത്തല്‍.
വിവാഹം കഴിക്കുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് വിവാഹനിശ്ചയം നടത്തിയിരുന്നോ എന്നായിരുന്നു കരണ്‍ ദമ്പതികളോട് ചോദിച്ചത്. 2015ല്‍ താന്‍ ദീപികയെ പ്രൊപ്പോസ് ചെയതതിനു പിന്നാലെയാണ് വിവാഹനിശ്ചയം നടത്തിയത് എന്നാണ് രണ്‍വീര്‍ പറഞ്ഞത്. മറ്റാരെങ്കിലും ദീപികയെ പ്രപ്പോസ് ചെയ്യുന്നതിനു മുന്‍പേ താന്‍ ഇഷ്ടം പറയുകയായിരുന്നെന്നും റിസ്‌ക് എടുക്കാന്‍ തയാറായിരുന്നില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു.
കൊല്ലത്ത് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കോഫി വിത്ത് കരണിന്റെ എട്ടാം സീസണിലാണ് ദമ്പതികളാണ് അതിഥികളായി എത്തുന്നത്. ഷോയുടെ പ്രമോയിലാണ് രണ്‍വീര്‍ വിവാഹനിശ്ചയത്തേക്കുറിച്ച് പറയുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഒക്ടോബര്‍ 26ലാണ് കോഫി വിത്ത് കരണ്‍ പ്രക്ഷേപണം ചെയ്യുക.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം