കൊച്ചി: സിഎംആര്‍എലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പണം വാങ്ങി എന്ന ആരോപണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍. വിശദമായി പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും താന്‍ മാപ്പുപറയണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. ധനവകുപ്പ് തന്ന മറുപടി വ്യക്തമായി പരിശോധിക്കണം. അതിനു ശേഷം മാത്രം മാപ്പു പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ മാത്യു കുഴല്‍നാടന്‍ മാപ്പു പറയണമെന്ന് എ.കെ. ബാലന്‍ ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ നടത്തുന്നത് നുണ പ്രചാരണമാണ്. വീണാ വിജയന്‍ ഐജിഎസ്ടി അടച്ചതിന്റെ എല്ലാ രേഖകളുമുണ്ടെന്നും കൊടുക്കാെമന്നു നേരത്തെ തന്നെ കുഴല്‍നാടനോട് പറഞ്ഞതാണെന്നും എ.കെ. ബാലന്‍ വ്യക്തമക്കി.
ഔപചാരികമായി കത്തു കൊടുത്താല്‍ അതിന്റെ മറുപടി വരുന്നതു വരെ കാത്തിരിക്കണം. നുണ ഇങ്ങനെ പറഞ്ഞു പ്രചരിപ്പിക്കാന്‍ അനുവദിക്കരുത്. നുണക്കച്ചവടത്തിന്റെ ഹോള്‍ സെയില്‍ ഏജന്റുമാരായി യുഡിഎഫും കോണ്‍ഗ്രസും മാറിയിരിക്കുന്നുവെന്ന് എ.കെ. ബാലന്‍ പറഞ്ഞു.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം