പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിൽ സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്‍റെ നിർമ്മാണം സീസൺ തുടങ്ങും മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ്. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനും,
പതിനെട്ടാംപടിയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് മേൽക്കൂര ഒരുക്കുന്നത്. ആവശ്യമുള്ളപ്പോൾ മേൽക്കൂരയായും അല്ലാത്തപ്പോൾ ഇരുവശങ്ങളിലേക്ക് മടക്കിവെയ്ക്കാവുന്ന രീതിയിലുമാണ് ഫോൾഡിംഗ് റൂഫ് സ്ഥാപിക്കുന്നത്.
കൊത്തുപണിയോട് കൂടിയ കൽത്തൂണുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇനി മേൽക്കൂരയ്ക്ക് വേണ്ട ഗ്ലാസിന്‍റെ നിർമ്മാണമാണ് ബാക്കിയുള്ളത്. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി വഴിപാടായാണ് ഫോൾഡിംഗ് റൂഫ് നിർമിക്കുന്നത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം