ടെൽ അവീവ്: ഗാസയിലെ ആശുപത്രി പരിസരത്ത് ഹമാസിന്റെ താവളം ഉണ്ടെന്ന ധാരണയിലാണ് ഇസ്രയേൽ സെെന്യം ആക്രമണം നടത്തിയത്.
ആക്രമണത്തിന് പിന്നിൽ ഹമാസാണെന്ന നെതന്യാഹുവിന്റെ വാദത്തിനെതിരെ രൂക്ഷവിമർശനവുമായി യുഎന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ.
‘നെതന്യാഹു ഒരു നുണയനാണ്. സമീപത്ത് ഹമാസിന്റെ കേന്ദ്രമുണ്ടെന്ന് കരുതിയാണ് ഇസ്രയേൽ ആക്രമിച്ചതെന്ന് നെതന്യാഹുവിന്‍റെ വക്താവ് എക്സിൽ കുറിച്ചിരുന്നു. എന്നാൽ, പിന്നീട് അവർ ആ ട്വീറ്റ് പിൻവലിച്ചു. ട്വീറ്റിന്റെ കോപ്പി ഞങ്ങളുടെ കെെയ്യിലുണ്ട്. ഇപ്പോൾ ഇസ്രയേൽ കഥ മാറ്റി പലസ്തീനികളെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്’, മൻസൂർ പറഞ്ഞു.
ആശുപത്രികൾ ഒഴിപ്പിക്കണമെന്ന് ഇസ്രയേൽ സെെന്യം ആവശ്യപ്പെട്ടിരുന്നു. ഒഴിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾക്കെതിരെ ആക്രമണമുണ്ടാകുമെന്നതിന്റെ സൂചനയായിരുന്നു അത്. ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദികള്‍ ഇസ്രയേലാണെന്നും അത് മറയ്ക്കുന്നതിനായി അവർക്ക് കഥകൾ കെട്ടിച്ചമയ്ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീന്‍ വിഷയം; ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഖത്തര്‍ അമീറും തമ്മിൽ ഫോണിൽ ചർച്ച നടത്തി
ഗാസയിൽ അഭയാർഥിക്യാമ്പായി പ്രവർത്തിക്കുന്ന ആശുപത്രിക്കുനേരെ ചൊവ്വാഴ്ചയാണ് മുന്നറിയിപ്പില്ലാതെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്ഥിരീകരിച്ചാൽ 2008-നുശേഷം ഇസ്രയേൽ നടത്തുന്ന മാരകമായ ആക്രമണമാകുമിത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം