ലോകം മുഴുവന്‍ തങ്ങളുടെ നിയമത്തിന് കീഴില്‍ വരുമെന്നും ഇസ്രയേല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്ന് ഹമാസ് കമാന്‍ഡര്‍ മഹ്മൂദ് അല്‍ സഹര്‍. സഫര്‍ വീഡിയോ സന്ദേശത്തില്‍ ഭീഷണി മുഴക്കി.
ശനിയാഴ്ച ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലേ, ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ആറാം ദിവസവും രൂക്ഷമായി തുടരുന്നതിനിടെയാണ്, ഹമാസ് കമാന്‍ഡറുടെ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
ഇസ്രായേൽ-ഹമാസ് യുദ്ധം; ഗാസയിൽ നിന്നും 338,000-ത്തിലധികം ആളുകൾ പലായനം ചെയ്തതായി യുഎൻ
‘ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രയേല്‍. ഈ ഭൂമി മുഴുവന്‍ ഞങ്ങളുടെ നിയമത്തിനു കീഴിലാകും. 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ സംവിധാനം നിലവില്‍ വരും. അനീതിയോ അടിച്ചമര്‍ത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്. പലസ്തീന്‍ ജനതയ്ക്കും അറബ് വംശജര്‍ക്കും നേരെ നടക്കുന്നതു പോലുള്ള എല്ലാ അക്രമങ്ങളും അവസാനിക്കും.’വിഡിയോ സന്ദേശത്തില്‍ മഹ്മൂദ് അല്‍ സഹര്‍ പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം