
കോഴിക്കോട്: വിമാനയാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് മലയാള യുവനടി. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. മോശം പെരുമാറ്റത്തെ കുറിച്ച് കാബിന്‍ക്രൂവിനോട് പരാതി പറഞ്ഞെങ്കിലും സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
യുവനടിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന യാത്രക്കാരന്റെ ഭാഗത്ത് നിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെടാനാണ് എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞതെന്നും നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. കാച്ചിയിലെത്തിയ ശേഷം നടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=aI4WiPePppw
നടിയുടെ പരാതിയില്‍ കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാവൂമെന്ന് പൊലീസ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















