കോട്ടയം: മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി കോട്ടയം വൈക്കത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. 32 ഗ്രാം എംഡിഎംഎയാണ് യുവാക്കളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് മുനീറും, തലനാട് സ്വദേശി അക്ഷയ് സോണിയുമാണ് അറസ്റ്റിലായത്. 25 വയസ് മാത്രമാണ് ഇരുവരുടെയും പ്രായം.
കോട്ടയം എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരും ഏറെ നാളായി നിരീക്ഷണത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രാഥമിക പരിശോധനയില്‍ ഇരുവരില്‍ നിന്നും ലഹരി ഉല്‍പന്നങ്ങളൊന്നും കിട്ടിയില്ല.
എന്നാല്‍ പിന്നീട് നടന്ന വിശദമായ ശരീര പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ 32.1 ഗ്രാം എംഡിഎംഎ ഇരുവരില്‍ നിന്നുമായി കണ്ടെടുത്തത്. അറസ്റ്റിലായ അക്ഷയ് സോണി എറണാകുളത്ത് കഞ്ചാവ് കേസിലും കുമരകത്ത് മുക്കുപണ്ട തട്ടിപ്പ് കേസിലും പ്രതിയാണ്. മുനീറിനെതിരെ ഈരാറ്റുപേട്ടയില്‍ എക്‌സൈസും പോലീസും കഞ്ചാവ് കച്ചവടത്തില്‍ കേസെടുത്തിട്ടുണ്ട്.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















