കോഴിക്കോട്: സഭാ നേതൃത്വത്തെ വിമർശിച്ച വൈദികനെ വിചാരണ ചെയ്യാൻ മത കോടതി രൂപീകരിച്ച് താമരശ്ശേരി രൂപത. ഫാ. തോമസ് അജി പുതിയപറമ്പിലിനെ വിചാരണ ചെയ്യുവാനാണ് രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനീയിൽ മത കോടതി രൂപീകരിച്ചെന്ന വിചിത്ര ഉത്തരവിറക്കിയത്. വിശ്വാസികളോട് കലാപത്തിന് ആഹ്വാനം ചെയ്തു, സീറോ മലബാർ സഭാ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളിലാണ് വിചാരണ. ഫാ. ബെന്നി മുണ്ടനാട്ട് അധ്യക്ഷനാകുന്ന വിചാരണ കോടതിയിൽ ഫാ. ജെയിംസ് കല്ലിങ്കൽ, ഫാ. ആന്റണി വരകിൽ എന്നിവരാണ് സഹ ജഡ്ജിമാർ.
അതേസമയം, വൈദികനെ വിചാരണ ചെയ്യാന്‍ സ്ഥാപിച്ച താമകശേരി ബിഷപ്പ് സ്ഥാപിച്ച മതക്കോടതിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയരുകയാണ്. പതിനേഴാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭ ഉപേക്ഷിച്ച മാനവിക വിരുദ്ധമെന്ന് സഭ തന്നെ സമ്മതിച്ച മതക്കോടതികള്‍ 21-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തില്‍ കേരളം പോലുള്ളടത്ത് വീണ്ടും കൊണ്ടവരുന്നതിനെതിരെയാണ് കേരളത്തിലെ കത്തോലിക്കാ സഭക്കകത്തും പുറത്തും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
താമരശേരി രൂപതയിലെ വൈദികനായ ഫാ. അജി പുതിയാപറമ്പിലിന്റെ സഭാ വിരുദ്ധ നടപടി വിചാരണ ചെയ്ത് ശിക്ഷിക്കാനാണ് താമരശേരി ബിഷപ്പ് മാര്‍ റെമിജയോസ് ഇഞ്ചനാനിയലിന്റെ ഉത്തരവ് പ്രകാരം സഭാ കോടതി സ്ഥാപിച്ചത്. മധ്യ കാലഘട്ടത്തില്‍ യൂറോപ്പില്‍ കത്തോലിക്കാ സഭ സ്ഥാപിച്ച ഇന്‍ക്വിസിഷന്‍ ചേമ്പറുകളെന്ന മതക്കോടതികളിലൂടെ കോടിക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിയിരുന്നു. എന്നാല്‍ ആധുനിക ക്രൈസ്തവ സഭകളിലൊന്നും കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ വൈദികനെ ശിക്ഷിക്കാന്‍ മതക്കോടതി സ്ഥാപിച്ച താമരശേരി രൂപയുടെ നടപടി വിചിത്രമാണെന്നാണ് വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്.
കഴിഞ്ഞ മെയ് 13ന് കോഴിക്കോട് മുക്കം പള്ളിയിലെ വികാരിയായിരിക്കുന്ന സമയത്ത് കത്തോലിക്കാ സഭയിൽ നടക്കുന്ന നെറികേടുകൾക്കെതിരെ ഇദ്ദേഹം ചില ശക്തമായ വിമർശനങ്ങൾ നടത്തിയിരുന്നു. സഭക്കുള്ളിലെ അധികാര വടംവലി മുറുകിയതും കർദിനാൾ പോലും കോടതി കയറി ഇറങ്ങുന്നതും സഭയിലെ ജീർണതയുടെ തെളിവാണെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശത്തിൽ പറഞ്ഞിരുന്നു. കോഴിക്കോട് മുക്കം പള്ളിയിലെ വികാരിയിയാരുന്ന അന്നദ്ദേഹം.
സഭക്കുള്ളിലെ നെറികേടുകളോട് പ്രതികരിച്ചുകൊണ്ട് ജീവിതം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി വൈദിക വൃത്തിയിലേര്‍പ്പെടുന്നയാളാണ് ഫാ. അജി പുതിയാ പറമ്പില്‍.
സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ വൈദികന്‍ നടത്തിയ വെല്ലുവിളി സഭക്കെതിരായ ആക്രമണവും ഗൂഡാലോചനയുമായിട്ടാണ് സിറോ മലബാര്‍ സഭ വിലയിരുത്തിയത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് വൈദികനെ വിചാരണ നടത്താനുളള ‘ട്രിബ്യൂണല്‍’ സ്ഥാപിക്കാ നുള്ള ഉത്തരവ് ബിഷപ്പ് ഇഞ്ചനാനിയില്‍ പുറത്തിറക്കിയത്.
അതേസമയം, ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതിയെന്നും സഭയിലെ അഴിമതിയും ജീർണതയും തുറന്നുകാണിച്ചതിനാണ് തനിക്കെതിരെ നടപടി എടുത്തതെന്നും ഫാ. തോമസ് അജി പുതിയാപറമ്പിൽ ആരോപിച്ചു.
സഭയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും നിയമനങ്ങളിലെ കോഴവാങ്ങലിനെയും എതിർത്ത തന്നെ പുറത്താക്കാനാണ് വിചാരണ കോടതി സ്ഥാപിച്ചതെന്നും ഫാ. അജി പുതിയപറമ്പിൽ പറഞ്ഞതായി ഒരു സ്വകാര്യ വാര്‍ത്ത ചാനല്‍ റിപ്പോർട്ട് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം