മസ്കറ്റ്: ഒമാനിൽ ഈ വരുന്ന വാരാന്ത്യത്തിൽ അന്തരീക്ഷ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. താപനിലയിൽ താരതമ്യേന വർധനയുണ്ടാകുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
സമുദ്ര തീരപ്രദേശങ്ങളിലും,ദക്ഷിണ ശർഖിയയിലെ മരുഭൂമികളിലും (ഒക്ടോബർ 5) വ്യാഴാഴ്ച രാവിലെ മുതൽ നാൽപ്പത് പകുതി വരെ അന്തരീക്ഷ താപനില ഉയരും. (ഒക്‌ടോബർ 6) വെള്ളിയാഴ്ച തെക്കൻ അൽ ബത്തിന പ്രദേശങ്ങൾ, മസ്‌കറ്റ് ഗവർണറേറ്റിലെ പർവത പ്രദേശങ്ങൾ എന്നിവടങ്ങളിൽ താപനില താരതമ്യേന ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നത്.
അടുത്ത മൂന്ന് ദിവസങ്ങളിൽ മരുഭൂമിയിലെ താപനിലയിൽ തുടർച്ചയായ വർധനവാണ് ഇതിന് കാരണമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം