മെഗാസ്റ്റാർ മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന തന്‍റെ സ്റ്റൈലൻ ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറലാകാറുണ്ട്. ‘കണ്ണൂർ സ്ക്വാഡ്’ മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ പുതിയ ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘കണ്ണൂർ സ്ക്വാഡ്’ പ്രമോഷനുശേഷം കേരളത്തിൽ എത്തിയ അദ്ദേഹത്തിന്‍റെ വിമാനത്താവളത്തിൽനിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുടി വെട്ടിയൊതുക്കി താടിയില്ലാത്ത ലുക്കിലാണ് താരം. കൂടെ ഭാര്യ സുൽഫത്തും ഉണ്ടായിരുന്നു.
#Mammootty‘s latest makeover for vyshak movie? pic.twitter.com/2tpvHYYu9j
— Muhsin_Tharuvara (@Muhsin_T_) October 3, 2023
സംവിധായകൻ വൈശാഖിന്‍റെ പുതിയ ചിത്രത്തിനുവേണ്ടിയുള്ള ലുക്കാണിതെന്നാണ് റിപ്പോർട്ട്. സിനിമ രംഗത്തുള്ളവർ മാത്രമല്ല വി.കെ പ്രശാന്ത് എം.എൽ.എ അടക്കം പ്രമുഖരും മമ്മൂട്ടിയുടെ പുതിയ ലുക്കിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















