തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്തമഴയും വെള്ളപ്പൊക്കക്കെടുതികളും തുടരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് പുഴകളിൽ കേന്ദ്ര ജലകമ്മിഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കുട്ടനാട്ടിലെ ജലാശയങ്ങളില്‍ ജലനിരപ്പ് ഒന്നരം അടിയോളം ഉയര്‍ന്നിട്ടുണ്ട്. രണ്ടാംകൃഷി വിളെവെടുപ്പ് ആരംഭിച്ച കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും മഴയും വെള്ളക്കെട്ടും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ തുടരുന്നു.സംസ്ഥാനത്തെ മൂന്ന് പുഴകളിൽ കേന്ദ്ര ജലകമ്മിഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി.കരമനയാറിലെ വെള്ളൈകടവ് , നെയ്യാറിലെ അരുവിപ്പുറം മണിമലയാറ്റിലെ കല്ലൂപ്പാറ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ ഉയർന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അച്ചൻകോവിലാറ്റിലെ തുമ്പമൺ സ്റ്റേഷനിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലേർട്ട് നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിര്‍ദേശമുണ്ട്. കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കാരണം കുട്ടനാട്ടിൽ ജലാശയങ്ങളിൽ ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി .മങ്കൊമ്പ് ക്ഷേത്രം റോഡിലും വീടുകളിലും വെള്ളം കയറി.
ജലനിരപ്പുയര്‍ന്നതോടെ കുട്ടനാട്ടില്‍ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. ഒരാഴ്ചക്കുള്ളില്‍ നാല് പാടശേഖരങ്ങളിലാണ് ബണ്ട് തകര്‍ന്ന് വെള്ളംകയറിയത്. പുന്നമടയില്‍ ഹൗസ് ബോട്ട് ടെര്‍മിനല്‍ പ്രദേശത്ത് വെള്ളംനിറഞ്ഞു. മഴ തുടരുന്നതിനാൽ സ്പീഡ് ബോട്ട് സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴയിൽ മൂന്ന് ദുരിതാശ്വാസ ക്യാംപ് തുറന്നു.പത്തനംതിട്ട ജില്ലയിലും അപ്പർകുട്ടനാട്ടിലും ഇന്നലെ രാത്രി മുതൽ കാര്യമായ മഴയില്ല.
read more ആദിവാസി ഊരുകളിൽ വർഷാവസാനത്തോടെ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്ന് മുഖ്യമന്ത്രി
പമ്പയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കയറി. കണ്ണൂരിൽ മലയോര മേഖലയിലും മഴ മാറിനില്‍ക്കുകയാണ് .കാസർകോട് മഴയ്ക്ക് ശമനമായി. കോഴിക്കോട് രാത്രി മലയോര മേഖലയിൽ മഴയുണ്ടായിരുന്നു.മലപ്പുറം കരുവാരകുണ്ടിൽ വീടുകൾക്ക് സമീപം മണ്ണിടിഞ്ഞു. മഞ്ചേരിക്കടുത്ത് വേട്ടേക്കോട് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 7 കുടുംബങ്ങൾ സമീപത്തെ വീടുകളിലേക്ക് മാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം