ഒക്ടോബർ 2- എന്‍റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തോട് പറഞ്ഞ, ഭാരതത്തിന്റെ രാഷ്ട്രപിതാവിന്റെ ജന്മ ദിനം. മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം രാജ്യം ആഘോഷിക്കുകയാണ്. അക്രമങ്ങളില്ലാതെ സമാധാനത്തിൻറെ മാതൃക ലോകത്തെ പഠിപ്പിച്ച ഗാന്ധിജി ജനിച്ച ദിവസം. അഹിംസയെന്ന രീതിയെ പരിചയപ്പെടുത്തിയ മഹാത്മാവിനെ ഓർമ്മിക്കുന്ന ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിക്കുന്നു.
മഹാത്മാ ഗാന്ധിയുടെ പേരിലുള്ള മ്യൂസിയങ്ങൾ, റോഡുകൾ, അദ്ദേഹത്തിനു വേണ്ടിയുള്ള സ്മാരകങ്ങൾ എന്നിങ്ങനെ പല കാര്യങ്ങളും നമുക്കറിയാം. എന്നാൽ മഹാ്മാ ഗാന്ധിക്കായി മാത്രം സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം ഉള്ള കാര്യം അറിയുമോ? അതും എല്ലാ ദിവസവും തുറക്കുന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിശ്വാസികൾ എത്തുന്ന ഒരു ക്ഷേത്രം.അതേ, അങ്ങനെയും ഒരു ക്ഷേത്രമുണ്ട്.
read more ഇന്നും മഴ തുടരും, കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പുകൾ; ജാഗ്രതാ നിർദേശം
ഗാന്ധി ഗുഡി എന്നു പേരിട്ടിരിക്കുന്ന ഈ ക്ഷേത്രം സമാധാനത്തിന്റെയും ഐക്യത്തിന്റെയും അപ്പോസ്തലൻ ആയി ലോകം വാഴ്ത്തുന്ന മഹാത്മാ ഗാന്ധിക്കു മാത്രമായി സമർപ്പിച്ചിരിക്കുന്നു. ഹൈദരാബാദിൽ നിന്ന് 75 കിലോമീറ്റർ അകലെ തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ പെഡകപർത്തിയിലെ ചിത്യാലിൽ ആണ് അപൂർവ്വമായ ഈ ക്ഷേത്രമുള്ളത്.
നാലര ഏക്കർ സ്ഥലത്ത് 2014 ല്‍ ആണത്രെ ഈ ക്ഷേത്രം നിർമ്മിച്ചത്. ഗാന്ധിജിയുടെ മാതൃക പിന്തുടരുവാൻ ആഗ്രഹിക്കുന്ന ആളുകളും അദ്ദേഹത്തോട് ആരോധന മനസ്സിൽ ഉള്ളവുമടക്കമുള്ള ആളുകൾ നല്കുന്ന സംഭാവന ഉപയോഗിച്ചാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. അതേസമയം ക്ഷേത്രത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുവാനായി ആറംഗ ട്രസ്റ്റും പ്രവർത്തിക്കുന്നു.ആളുകളുടെ സംഭാവന ഉപയോഗിച്ചാണ് ഇവിടുത്തെ കാര്യങ്ങള്‍ നടത്തുന്നത്.
ക്ഷേത്രകെട്ടിടത്തിന് രണ്ട് നിലകളുണ്ട്. ഒന്നാമത്തെ നിലയിൽ ഗാന്ധിജിയുടെ മാർബിൾ പ്രതിമ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ ആളുകൾക്ക് വന്നിരിക്കുവാനും ധ്യാനിക്കുവാനും സാധിക്കും. രണ്ടാമത്തെ നിലയിലാണ് ഗാന്ധിജിയുടെ പ്രധാന ക്ഷേത്രമുള്ളത്. ഗാന്ധിജിയുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന ലൈബ്രറിയിൽ ഭഗവദ് ഗീത, ഖുറാൻ, ബൈബിൾ തുടങ്ങിയ ഗ്രന്ഥങ്ങളും കാണാം. വാരണാസി, അമൃത്സർ, തിരുപ്പതി, ഹരിദ്വാർ തുടങ്ങിയ 30 പുണ്യസ്ഥലങ്ങളിൽ നിന്നുള്ള മണ്ണും ഇവിടെയുണ്ട്.
എല്ലാ ദിവസവും രാവിലെ ആറ് മണിക്കു തുറക്കുന്ന ക്ഷേത്രത്തിൽ പൂജകളും പ്രാർത്ഥനകളും നടക്കുന്നു. എല്ലാ ക്ഷേത്രത്തിലും ഉള്ളതുോലെ 16 പൂജകൾ ഇവിടെയും നടത്തിപ്പോരുന്നു. ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത, ഇവിടെ വന്ന് പ്രാർത്ഥിക്കുന്നവരുടെ ആഗ്രഹങ്ങൾ ഗാന്ധിജി സാധിച്ചുതരും എന്ന വിശ്വാസമാണ്. കാവി നിറത്തിലുള്ള റിബർ ക്ഷേത്രപരിസരത്തെ ആൽമരത്തിൽ കെട്ടി പ്രാർത്ഥിച്ചാലും ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് വിശ്വാസികൾ പറയുന്നത്.
”ഇന്നത്തെ യുവാക്കൾക്ക് മഹാത്മാഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്റെ തത്ത്വചിന്തയെക്കുറിച്ചും അറിവില്ലെന്ന് ഞങ്ങൾക്ക് തോന്നി. അതേസമയം, സ്ഥിരമായി ക്ഷേത്രങ്ങളിൽ പോകുന്ന നമ്മുടെ സംസ്കാരം അവർ മറന്നിട്ടില്ല. അതിനാൽ, മഹാത്മാവിനായി ഒരു ക്ഷേത്രം നിർമ്മിച്ച് അവരെ ഗാന്ധിസത്തിലേക്ക് ആകർഷിക്കാൻ ഞങ്ങൾ ചിന്തിച്ചു, “ട്രസ്റ്റ് ചെയർമാൻ എം ശ്രീപാൽ റെഡ്ഡി പറഞ്ഞതായി 2018 ൽ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഗാന്ധി ജയന്തി ദിനത്തിലാണ് ഇവിടെ ഏറ്റവുമധികം ആളുകൾ എത്തുന്നത്. തെലുങ്കാനയിൽ നിന്നു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നു പോലും ആളുകൾ ഈ ക്ഷേത്രം കാണാനായി ഇവിടെ എത്തുന്നു.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം