ദൈവത്തിന്റെ സ്വന്തം നാട്ടിൽ അഞ്ചംഗകുടുംബം കഴിയുന്നത് കന്നുകാലികൂടിനേക്കാൾ മോശമായ സ്ഥലത്ത്. ഷീറ്റും ടാർപോളിനും കൊണ്ടു കെട്ടിമറച്ച, അടച്ചുറപ്പില്ലാത്ത ചെറിയ കൂര കാറ്റിലും മഴയിലും തകരുമോ എന്ന ഭയത്തിലാണു പൂവച്ചൽ ചാമവിളയിൽ സതീശനും കുടുംബവും ജീവിക്കുന്നത്. പത്താംക്ലാസുകാരായ ആശാ ശരത്തും, ആദർശും എട്ടാംക്ലാസിൽ പഠിക്കുന്ന ആകാശും അടങ്ങുന്ന കുടുംബം.
സഹായം അഭ്യർത്ഥിച്ച് പഞ്ചായത്തുകാരെ സമീപിച്ചപ്പോൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റില്ലാന്ന് പറഞ്ഞ് തള്ളിപ്പോയി. തനിക്കോ കുടുംബത്തിനോ പഞ്ചായത്തിൽ നിന്ന് യാതൊരു ആനുകൂല്യങ്ങലും ലഭിക്കുന്നില്ലെന്ന് സതീശൻ പറയുന്നു.
വളരെ ദയനീയമായ അവസ്ഥയിലാണ് കുടുംബം കഴിയുന്നത്. രണ്ട് സ്ത്രീകളടങ്ങുന്ന കുടംബത്തിന് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻപോലും അടച്ചുറപ്പുള്ള ശുചിമുറി പോലും ഇല്ലാത്ത അവസ്ഥ. ഷീറ്റും ടാർപോളിനും കൊണ്ട് വലിച്ചുകെട്ടിയ വീട്.
കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക ജാതി സെൻസസ്; രാഹുൽ ഗാന്ധി
മേൽക്കൂരയുണ്ട് , മഴ പെയ്തു കഴിഞ്ഞാൽ ഒരു തുള്ളി വെള്ളവും പുറത്തേക്ക് ഒരു തുള്ളിവെള്ളം പോലും പോകാത്ത അവസ്ഥ. ശുചിമുറിയുണ്ട് എന്നാൽ പുറത്തുപറയാൻ കഴിയാത്ത അവസ്ഥയിൽ. കേരളം വികസനപാതയിലാണെന്ന് ഘോരം ഘോരം പ്രസംഗിക്കുന്നവർതന്നെയാണ് ഇവർക്കെതിരെ പുറം തിരിഞ്ഞു നില്ക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം