മലപ്പുറം : കരുവന്നൂർ കള്ളപ്പണയിടപാട് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണനെതിരെ നടപടികൾ കടുപ്പിക്കാൻ ഇഡി. ഒരിക്കൽകൂടി കണ്ണന് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപെട്ട് നോട്ടീസ് നൽകാനാണ് തീരുമാനം. നിസഹകരണം തുടർന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് ഇഡി നീങ്ങിയേക്കും.
സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് കേസിലെ ഒന്നാംപ്രതി സതീഷ്കുമാർ നടത്തിയ കള്ളപ്പണയിടപാടുകളുടെ ബുദ്ധികേന്ദ്രം കണ്ണനാണെന്ന നിഗമനത്തിലാണ് ഇഡി. സതീഷിന് ഇതിന് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകിയതിന് പുറമെ ഓരോ ഇടപാടുകൾക്കും കണ്ണൻ കൃത്യമായി കമ്മിഷൻ കൈപ്പറ്റിയത് സംബന്ധിച്ച വിവരങ്ങളും ഇഡിക്ക് ലഭിച്ചു.
തൃശൂർ സർവീസ് സഹകരണ ബാങ്ക് വഴി സതീഷ്കുമാർ നടത്തിയ ഇടപാടുകളും പ്രസിഡന്റായ കണ്ണന്റെ അറിവോടെയാണെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ഇതിനിടെ കേസിൽ അറസ്റ്റിലായ പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം