ലണ്ടന്‍: ഹാരി പോട്ടര്‍ സിനിമയിലൂടെ പ്രശസ്തനായ നടന്‍ മൈക്കിള്‍ ഗാംബോണ്‍ അന്തരിച്ചു. 82 വയസായിരുന്നു അദ്ദേഹത്തിന്. ജെ.കെ റൗളിങ്ങിന്റെ നോവലിനെ ആധാരമാക്കിയുള്ള സിനിമാ പരമ്പരയില്‍ പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോറായാണ് ഗാംബോണ്‍ വേഷമിട്ടത്.
എട്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ഹാരി പോട്ടര്‍ സിനിമകളില്‍ ആറിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഡബ്ളിനില്‍ ജനിച്ച ഗാംബോണ്‍ ടെലിവിഷന്‍, സിനിമ, തിയേറ്റര്‍, റേഡിയോ എന്നിവയിലെല്ലാം പ്രവര്‍ത്തിച്ചു. അഞ്ചു പതിറ്റാണ്ടോളം അഭിനയ രംഗത്തുണ്ടായിരുന്നു. ബ്രിട്ടീഷ് ഫിലം അക്കാദമിയുടെ നാല് ബാഫ്ത പുരസ്കാരങ്ങള്‍ നേടി.
also read..‘8 എയിലെ സുഹൃത്തിന് കളർ പെൻസിൽ നൽകണേ’, കത്ത് എഴുതി വച്ച് വീട് വിട്ടിറങ്ങി 13കാരന്‍, അന്വേഷണം
ലണ്ടനിലെ റോയല്‍ നാഷണല്‍ തിയേറ്ററിലെ അംഗമായാണ് കരിയര്‍ തുടങ്ങിയത്. നിരവധി ഷേക്സ്പിയര്‍ നാടകങ്ങളില്‍ വേഷമിട്ടു. വിനോദ വ്യവസായത്തിലെ സേവനങ്ങള്‍ക്ക് 1998 ല്‍ അദ്ദേഹത്തെ നൈറ്റ് പദവി നല്‍കി ആദരിച്ചു. 1965 ല്‍ ഒഥല്ലോ എന്ന ചിത്രത്തിലൂടെയാണ് ഗാംബോണ്‍ സിനിമ അരങ്ങേറ്റം നടത്തിയത്.
ബി.ബി.സിയിലെ ഡെന്നിസ് പോട്ടറിന്റെ ദി സിംഗിംഗ് ഡിറ്റക്ടീവിലെ ഫിലിപ്പ് മാര്‍ലോ എന്ന കഥാപാത്രവും ശ്രദ്ധ നേടി. ഐ.ടി.വി പരമ്പരയായ മൈഗ്രേറ്റില്‍ ഫ്രഞ്ച് ഡിറ്റക്ടീവായ ജൂള്‍സ് മൈഗ്രെറ്റായി ഗാംബോണ്‍ അഭിനയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം