ഇടുക്കി: മരക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദ്, ഫോറസ്റ്റര്‍ കെ എം ലാലു എന്നിവര്‍ക്കെതിരെയാണ് നടപടി.
പഴമ്പള്ളിച്ചാലിൽ അധികൃതമായി മരം മുറിക്കാൻ മരക്കച്ചവടക്കാരിൽ നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. റേഞ്ച് ഓഫീസറെ ജില്ലക്ക് പുറത്തേയ്ക്ക് നേരത്തെ സ്ഥലം മാറ്റിയിരുന്നു.
കർഷകരുടെ ഭൂമിയിൽ നിന്ന് മരം മുറിക്കാൻ മൗനാനുവാദം നൽകുകയും കച്ചവടക്കാരിൽ നിന്ന് കൈക്കൂലി വാങ്ങുകയും ചെയ്യുകയായിരുന്നു. ലോഡ് ഒന്നിന് 15,000 രൂപ മുതൽ 30,000 രൂപ വരെ വാങ്ങി പാസ് ഉണ്ടെന്ന വ്യാജേന മരം മുറിച്ചു കടത്തുകയായിരുന്നു. പണം വീതം വെക്കുന്നതിലെ തർക്കമാണ് ഈ സംഭവം പുറത്താകാൻ കാരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















