സിനിമകളുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു, ഏതെങ്കിലും സിനിമക്കെതിരെ മന:പൂര്‍വം പ്രേക്ഷകര്‍ മാര്‍ക്കിടുമെന്ന് കരുതാനാകില്ലെന്നും മമ്മൂട്ടി പറഞ്ഞു. ദുബൈയില്‍ തന്റെ പുതിയ ചിത്രമായ ‘കണ്ണൂര്‍ സ്‌ക്വാഡിന്റെ’ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുനത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് .
‘സിനിമക്കെതിരെ പ്രേക്ഷകര്‍ മന:പൂര്‍വം മാര്‍ക്കിടാറില്ല. അതേസമയം സ്വന്തം നിലക്കുള്ള അഭിപ്രായ പ്രകടനമാണ് പ്രേക്ഷകര്‍ നടത്തേണ്ടത്. ഓരോരുത്തര്‍ക്കും സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായം നമ്മുടെതായി മാറുന്നത് ശരിയല്ല’ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മമ്മുട്ടി ഇത്തരത്തിൽ പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















