അറ്റ്ലി -ഷാരൂഖ് ചിത്രം ജവാൻ ആയിരം കോടി ക്ലബിലെത്തിയതിന് പിന്നാലെ ഷാരൂഖിനും ടീമിനും അഭിനന്ദനം അറിയിച്ച് വിജയ് ഫാൻസ് അസോസിയേഷന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ആരാധകർ പോസ്റ്റ് ഇട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട ഷാരൂഖ് വിജയ് ഫാൻസിന് നന്ദി അറിയിച്ചു. ഒപ്പം ദളപതിയുടെ ലിയോയ്ക്കായി കാത്തിരിക്കുന്നെന്നും വിജയ് സാറിനെ സ്നേഹിക്കുന്നെന്നും കുറിച്ചു.
also read.. പ്രാദേശികമായി മദ്യ നിർമ്മാണം; 12 പ്രവാസികൾ പിടിയിൽ
തിരിച്ചും സ്നേഹം സാർ, ജവാന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് അഭിനന്ദനമെന്ന് വിജയ് യും മറുപടി നൽകി. നേരത്തെ സംവിധായകൻ ലോകേഷ് കനകരാജിനോടും ഷാരൂഖ് ലിയോയ്ക്കായി കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. ജവാന്റെ തമിഴ് പതിപ്പ് കണ്ട് അഭിപ്രായം അറിയിക്കണമെന്നും ഷാരൂഖ് ലോകേഷിനോട് ആവശ്യപ്പെട്ടിരുന്നു.
ലിയോയിലെ രണ്ടാമത്തെ ഗാനം ഇന്ന് വൈകിട്ട് ആറിനാണ് സിംഗിൾ റിലീസ്. ലിയോയിൽ ആകെ രണ്ട് പാട്ടുകളാണുള്ളത്. ചിത്രം ഒക്ടോബർ 19 ന് തീയേറ്ററുകളിലെത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















