പത്തനംതിട്ട: 80കാരിയായ അമ്മ ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ താമസിച്ചെന്ന് ആരോപിച്ച് യുവാവ് ഫ്ലാറ്റിന് തീയിട്ടു. പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിലാണ് സംഭവം. സംഭവത്തിൽ ജുബിൻ എന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നും മദ്യ ലഹരിയിലായിരുന്നു ഇയാൾ ഫ്ലാറ്റിന് തീയിട്ടതെന്നും പൊലീസ് അറിയിച്ചു.
read more തനിക്ക് ബെനാമി അക്കൗണ്ടുകളില്ല; ഇ.ഡിയുടെ അറസ്റ്റിനെ ഭയക്കുന്നില്ല: എം.കെ.കണ്ണന്‍
തീപിടുത്തത്തിൽ അമ്മ ഓമന ജോസഫിന് നിസാര പൊള്ളലേറ്റു. പ്രതിയെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















