ജനീവ: കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിക്കുള്ള സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന ആവര്‍ത്തിക്കുന്നു. ഏതു രീതിയില്‍ വരുമെന്നും രോഗകാരി ഏതു തരമായിരിക്കുമെന്നോ വ്യക്തമല്ലാത്തതിനാല്‍ ‘ഡിസീസ് എക്സ്’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ആഗോളതലത്തില്‍ തന്നെ പടര്‍ന്നുപിടിച്ചേക്കാവുന്ന ഈ രോഗം വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നത് ആകാമെന്നാണ് പറയുന്നത്. ഇതിന് ഫലപ്രദമായ ചികിത്സ ഉണ്ടായിരിക്കില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ഡിസീസ് എക്സ് രൂപപ്പെട്ടാല്‍ അത് വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നു തുടങ്ങി ഏതു വിധേനയാണെങ്കിലും വാക്സിനുകളുടെയും മതിയായ ചികിത്സയുടെയും അഭാവം നേരിടുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ മുന്‍ഗണന രോഗങ്ങളുടെ പട്ടികയില്‍ ഡിസീസ് എക്സിനെയും ഉള്‍പ്പെടുത്തിയതായി ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. ഇങ്ങനെയൊരു രോഗത്തിന് കോവിഡിനേക്കാള്‍ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
also read.. ആനക്കയം ഊരുവാസികളെ പോത്തുപാറയിൽ പുനരധിവസിപ്പിക്കും
ഡിസീസ് എക്സിനെ നേരിടാന്‍ ലോകരാജ്യങ്ങള്‍ സജ്ജരാകണം എന്നാണ് മുന്നറിയിപ്പ്. വൈറസിന്റെ തീവ്രതയും രോഗവ്യാപനവും പ്രതിരോധവും കണക്കിലെടുത്ത് മുന്‍ഗണന കൊടുക്കേണ്ട രോഗങ്ങളുടെ പട്ടികയാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. കോവിഡ് 19, ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍, എബോള, ലാസ ഫീവര്‍, നിപ, സിക… ഇവയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഡിസീസ് എക്സ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|