അതിരപ്പിള്ളി: 2018 പ്രളയത്തിൽ ഊരിൽ നിന്നും പലായനം ചെയ്ത ആനക്കയം ആദിവാസി ഊരുനിവാസികളെ പോത്തുപാറയിൽ പുനരധിവസിപ്പിക്കുന്നതിനായി 1.7812 ഹെക്ടർ ഭൂമി അനുവദിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. സംസ്ഥാനതല മോണിറ്ററിങ് സമിതി യോഗത്തിലാണ് ഭൂമി അനുവദിക്കുന്നതിനുള്ള അംഗീകാരം നൽകുവാൻ തീരുമാനമായത്.
വനാവകാശ നിയമപ്രകാരം നേരത്തെ പതിച്ചു നൽകിയ സ്ഥലത്ത് താമസിച്ചിരുന്ന 12 കുടുംബങ്ങളാണ് തവളക്കുഴിപ്പാറ ആദിവാസി സങ്കേതത്തിലേക്കു പോകുന്ന റോഡിനു സമീപം പോത്തുപാറയിൽ താമസിക്കുന്നത്.
also read.. ബസേലിയസ് കോളജിൽ ഡിജിറ്റൽ തിയറ്റർ
വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ട ഇവർ പാറപ്പുറത്തും പുഴയോരത്തും കുടിൽ കെട്ടിയാണ് 3 വർഷത്തോളം താമസിച്ചിരുന്നത്. പുനരധിവാസം വൈകിയതോടെ 2021 ൽ ഇക്കൂട്ടർ പോത്തുപാറ വനപ്രദേശത്ത് കുടിയേറിപ്പാർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം