റിട്ടയര്‍മെന്റ് നിക്ഷേപ പദ്ധതിയുമായി ബന്ധന്‍ മുച്വല്‍ ഫണ്ട്; വ്യാഴാഴ്ച മുതല്‍ നിക്ഷേപിക്കാം

കൊച്ചി: വിശ്രമകാല ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ പുതിയ നിക്ഷേപ പദ്ധതി ബന്ധന്‍ മുച്വല്‍ ഫണ്ട് അവതരിപ്പിച്ചു.

ബന്ധന്‍ റിട്ടയര്‍മെന്റ് ഫണ്ട് എന്ന പേരിലുള്ള ഈ പദ്ധതി ഓഹരി, കടപ്പത്രം തുടങ്ങി മിശ്ര നിക്ഷേപ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതുവഴി നിക്ഷേപകര്‍ക്ക് ദീര്‍ഘകാല മൂലധന നേട്ടമുണ്ടാകും. വ്യാഴാഴ്ച മുതല്‍ ഈ ഫണ്ടില്‍ നിക്ഷേപം സ്വീകരിച്ചു തുടങ്ങും. ഒക്ടോബര്‍ 12 വരെ നിക്ഷേപിക്കാം. ബന്ധന്‍ മുച്വല്‍ ഫണ്ടിന്റെ അംഗീകൃത വിതരണക്കാര്‍ മുഖേനയോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ മുഖേനയോ ബന്ധന്‍ മുച്വല്‍ ഫണ്ടിന്റെ സ്വന്തം വെബ്‌സൈറ്റ് മുഖേനയോ നിക്ഷേപിക്കാം.

ജീവിത ചെലവും ആരോഗ്യ പരിപാലന ചെവവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിശ്രമകാല ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഏറ്റവും മകിച്ച മാര്‍ഗം മുച്വല്‍ ഫണ്ട് നിക്ഷേപങ്ങളാണ്. ബന്ധന്‍ റിട്ടയര്‍മെന്റ് ഫണ്ടിലൂടെ വിശ്രമകാലത്തും സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കാം. ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും ഇതു സഹായകമാണെന്ന് ബന്ധന്‍ എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.


അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News