ന്യൂഡല്‍ഹി: ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം പ്രശസ്ത ബോളിവുഡ് താരം വഹീദാ റഹ്മാന്. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം.
പ്യാസ, കാഗാസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഫിലിം ഫെയർ ഉൾപ്പെടെ നിരവധി പുരസ്കാരം ലഭിച്ച വഹീദാ റഹ്മാനെ 1972ൽ പദ്‌മശ്രീയും 2011ൽ പദ്‌മഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.
തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ 1938 ഫെബ്രുവരി മൂന്നിനാണ് വഹീദാ റഹ്മാൻ ജനിച്ചത്.1955ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 1956 ൽ രാജ് ഘോസ്ല സംവിധാനം ചെയ്ത സി.ഐ.ഡി ആണ് ആദ്യ ഹിന്ദി ചിത്രം. ഇത് വൻ വിജയമായിരുന്നു. തുടർന്ന് മികച്ച ചിത്രങ്ങൾ നടിയെ തേടിയെത്തി. അഞ്ചു പതിറ്റാണ്ടോളമായി ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായ വഹീദാ റഹ്മാൻ 90ലധികം ചിത്രങ്ങിൽ അഭിനയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















