തിരുവനന്തപുരം : കഷായത്തിൽ വിഷം ചേർത്തു നൽകി പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ഉടന്‍ പുറത്തിറങ്ങാന്‍ കഴിയില്ല. ഹൈക്കോടതിയാണ് കൊലപാതകക്കേസില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്.
നേരത്തെ പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഈ കേസ് പാറശാല കോടതിയുടെ പരിഗണനയിലാണ്. പുറത്തിറങ്ങണമെങ്കില്‍ ഇതിലും ജാമ്യം ലഭിക്കേണ്ടതുണ്ട്.
കൂടാതെ ഹൈക്കോടതി ജാമ്യം നല്‍കി എങ്കിലും വിചാരണക്കോടതിയായ നെയ്യാറ്റിന്‍കര കോടതിയില്‍ രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം. സഹതടവുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞമാസമാണ് ഗ്രീഷ്മയെ ആലപ്പുഴ മാവേലിക്കര സ്പെഷല്‍ സബ് ജയിലിലേക്ക് മാറ്റിയത്. നേരത്ത അട്ടക്കുളങ്ങര ജയിലിലായിരുന്നു. കേസില്‍ അറസ്റ്റിലായി ഒരുവര്‍ഷം ആവാറുമ്പോഴാണ് ജാമ്യം ലഭിക്കുന്നത്.
പ്രണയബന്ധത്തിൽ നിന്നു പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്നു, കാമുകനായ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14നു രാവിലെ പത്തരയോടെ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണു കേസ്. തുടർന്നു ഗുരുതരാവസ്ഥയിലായ ഷാരോൺ 2022 ഒക്ടോബർ 25നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. തെളിവുനശിപ്പിക്കാൻ ശ്രമിച്ചതിന് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















