പാമ്പാടി : തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി പി.ആർ.ജിജോയ് ഇന്നു രാവിലെ 10നു ചുമതലയേൽക്കും. 2014 മുതൽ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്ടിഐഐ) അസോഷ്യേറ്റ് പ്രഫസറാണ്.
17 മാസമായി ചലച്ചിത്രവിഭാഗം ഡീനുമാണ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഷെയ്ക്സ്പിയർ തിയറ്ററിന്റെ ഭാഗമായി 2000 മുതൽ 2010 വരെ പ്രവർത്തിച്ചു. വിദേശരാജ്യങ്ങളിലടക്കം 400 തിയറ്റർ ഷോകളുടെ ഭാഗമായി.
സ്കൂൾ ഓഫ് ഡ്രാമയിൽനിന്നു തിയറ്റർ ആർട്സിൽ ബിരുദവും പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നു റാങ്കോടെ ഡ്രാമ ആൻഡ് തിയറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദവും എംഎഫിലും കരസ്ഥമാക്കി. 55 സിനിമകളിലും 25 ഹ്രസ്വചിത്രങ്ങളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്.
read more സോളാര്‍ ഗൂഢാലോചന കേസ്; കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുകയാണു ലക്ഷ്യമെന്നു ജിജോയ് പറഞ്ഞു. മികച്ച അധ്യാപകരുടെ സേവനം ലഭ്യമാക്കും. വിദ്യാർഥികൾക്കു വിദേശ രാജ്യങ്ങളിൽ പോയി തിയറ്റർ അനുഭവം മനസ്സിലാക്കാൻ അവസരമൊരുക്കും. വിദേശ സർവകലാശാലകളിലെ വിദ്യാർഥികളെ ഇവിടേക്കെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















