അഞ്ചൽ∙ കൊല്ലം അഞ്ചലിൽ റോഡരികിൽ കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദാണ് (37) മരിച്ചത്. അഞ്ചൽ ബൈപ്പാസിന്റെ പണി നടക്കുന്ന കുരിശുമുക്കിൽ ഇന്നലെ രാത്രി 11.30നാണ് അപകടം നടന്നത്.
റോഡ് പണിക്കായി കൊണ്ടുവന്ന റോഡ് റോളർ വഴിയരികിൽ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. രാത്രി റോഡ് റോളർ എടുത്തുകൊണ്ടു പോകുമ്പോഴാണ് അതിനു മുന്നിൽ കിടന്നുറങ്ങുകയായിരുന്ന വിനോദിന്റെ തലയിലൂടെ കയറിയിറങ്ങിയതെന്നാണ് വിവരം. ബൈപ്പാസിൽ തെരുവുവിളക്കുകൾ ഇല്ലാതിരുന്നതിനാൽ വിനോദ് റോഡ് റോളറിനു മുന്നിൽ കിടക്കുന്നത് കണ്ടില്ലെന്നാണ് ഡ്രൈവർ പൊലീസിനു നൽകിയ മൊഴി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തല തകർന്ന നിലയിലായിരുന്നു മൃതദേഹം. വിനോദ് മദ്യപിച്ചശേഷം ഇവിടെ കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിനോദിന്റെ മൃതദേഹം പൊലീസെത്തി പുനലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ടൈൽസ് പണിക്കാരനായ വിനോദ് അവിവാഹിതനാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















