തെന്നിന്ത്യന്‍ സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡിലടക്കം തിളങ്ങിയ നടിയാണ് ഇലിയാന ഡിക്രൂസ്. 2006 ല്‍ പുറത്തിറങ്ങിയ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇലിയാന കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തമിഴിലും കന്നഡത്തിലും സാന്നിധ്യമറിയിച്ച ശേഷമാണ് ഇലിയാന ബോളിവുഡിലേക്ക് എത്തുന്നത്.
ബര്ഫിയാണ് ഇലിയാനയുടെ ബോളിവുഡിലെ ആദ്യ ചിത്രം. ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഇലിയാനയ്ക്ക് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതിനിടെ ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് താരം.
മാതൃത്വം ആഘോഷിക്കുകയാണ് താരമിപ്പോൾ. താനൊരു ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം അടുത്തിടെയാണ് ഇലിയാന ആരാധകരെ അറിയിച്ചത്. അവിവാഹിതയായിരുന്ന ഇലിയാന കുട്ടിയുടെ അച്ഛന് ആരെന്ന് വ്യക്തമാക്കിയിരുന്നില്ല.
പിന്നാലെ ഇതുസംബന്ധിച്ച് പല കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പിന്നാലെ താരം തന്റെ കാമുകനെ ലോകത്തിന് പരിചയപ്പെടുത്തി. അതിനിടെ ഗർഭിണിയായശേഷം ഇരുവരും വിവാഹിതരാവുകയുണ്ടായി എന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
also read.. ആശങ്കപ്പെടുമ്പോൾ ആദ്യം വിളിക്കുന്നത് ദുൽഖറിനെ; ഞങ്ങൾ ഏതാണ്ട് ഒരുപോലെ
അടുത്തിടെ ഒരു അഭിമുഖത്തിൽ ഇലിയാന തെലുങ്ക് സംവിധായകരെക്കുറിച്ച് നടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി. ഇലിയാനയുടെ വെളിപ്പെടുത്തൽ തെലുങ്ക് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. തെലുങ്കിൽ തനിക്ക് പറ്റിയ വേഷം ഏത് സംവിധായകനാണ് തന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ഇലിയാന വിവാദ പരാമർശം നടത്തിയത്.
തെലുങ്കിലെ സൂപ്പർ താരങ്ങൾക്കൊപ്പം മുൻനിര സംവിധായകരുടെ സിനിമകളിൽ ഞാൻ അഭിനയിച്ചു. ഒരു സംവിധായകനും അഭിനയത്തിന് പ്രാധാന്യമുള്ള വേഷം എനിക്ക് നൽകിയിട്ടില്ല. അവരുടെ ശ്രദ്ധ മുഴുവൻ എന്റെ അരക്കെട്ടിലായിരുന്നു. എന്റെ അരക്കെട്ട് ഏത് ആംഗിളിൽ കാണിക്കണം എന്ന് മാത്രമാണ് അവർ ചിന്തിച്ചിരുന്നത്. അത് അരോചകമായിരുന്നു- ഇലിയാന പറഞ്ഞു.
ചിലർ ഇലിയാനയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ മറ്റു ചിലർ നടിക്കെതിരേ വലിയ വിമർശനമാണ് ഉന്നയിച്ചത്. ടോളിവുഡ് സംവിധായകർ കാരണമാണ് ഇലിയാനയ്ക്ക് താരപദവി കിട്ടിയതെന്നാണ് ചിലർ പറയുന്നത്. വന്ന വഴി മറന്നു കൊണ്ടുള്ള പരാമർശമാണ് ഇലിയാനയുടേത് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം