എയ്റോബിക് ഡാൻസ്
ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകമായ വ്യായാമമാണ് എയ്റോബിക്സ്. എയ്റോബിക്സിനു മറ്റു നിരവധി ഗുണങ്ങളുമുണ്ട്.എയ്റോബിക്സിന്റെ നൃത്തരൂപമാണ് എയ്റോബിക് ഡാൻസ്.ഒരു സംഘം ആളുകള്‍ ഒന്നിച്ച് ചടുലതാളമുള്ള സംഗീതത്തിന് അനുസൃതമായി ചുവടുകള്‍ വയ്ക്കുകയാണിവിടെ. തനിച്ചും സംഘമായും എയ്റോബിക് ഡാൻസ് ചെയ്യാം. ശ്വസനപ്രക്രിയയുമായി അടുത്ത ബന്ധമുണ്ട് എയ്റോബിക് ഡാൻസിന്.സംഗീതവുമായി ഏറെ ബന്ധമുള്ള വ്യായാമമാണിത്. ബീറ്റുകള്‍ അതവാ താളത്തെ അടിസ്ഥാനമാക്കിയേ നൃത്തം ചെയ്യാനാകൂ. ഓരോതരം എയ്റോബിക് ഡാൻസിനും വ്യത്യസ്ത ബീറ്റുകളാണ്. ഒരു മിനിറ്റില്‍ നിശ്ചിത ബീറ്റുകള്ക്കനുസരിച്ചാണ് ഡാൻസ് ചുവടുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഒരു മണിക്കൂര്‍ സമയമാണ് എയ്റോബിക് ഡാൻസിനായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ അഞ്ചു മുതല്‍ പത്തു മിനിറ്റ് സമയം വാം അപ്പും സ്ട്രെച്ചിങും ചെയ്യും. 20 മിനിറ്റു മുതല്‍ 40 മിനിറ്റ് ഡാൻസിനുള്ള സമയമാണ്. അഞ്ചു മിനിറ്റ് നീളുന്ന കൂള്‍ ഡൗണ്‍ സെഷൻ. പിന്നീട് സ്ട്രെച്ചിങ് ചെയ്ത് ഡാൻസ് നിര്‍ത്തുന്നു. കൂള്‍ഡൗണ്‍ ചെയ്യുന്നതിനു മുമ്ബ് നിശ്ചിത ഇടവേളകളില്‍ തീവ്രത വ്യത്യാസപ്പെടുത്തിക്കൊണ്ട് ഇന്റര്‍വെല്‍ ട്രെയിനിങ് ചെയ്യാവുന്നതാണ്.
ആഴ്ചയില്‍ മൂന്നു മുതല്‍ അഞ്ചുദിവസം വരെ എയ്റോബിക് ഡാൻസ് ചെയ്യണം. രാവിലെ ചെയ്യുന്നതാണ് അഭികാമ്യം. കൂടുതല്‍ ഊര്‍ജസ്വലതയോടെ നൃത്തം ചെയ്യാനാകും. വൈകുന്നേരം ചെയ്യുന്നതിനും കുഴപ്പമില്ല. പ്രധാന ആഹാരം കഴിക്കുന്നതിനു മുമ്ബ് വ്യായാമം ചെയ്യുന്നതാണ് നല്ലത്. വണ്ണം കുറയ്ക്കാനുള്ളവര് ആഴ്ചയില്‍ അഞ്ചുദിവസവും ഡാൻസ് ചെയ്യണം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
എയ്റോബിക് ഡാൻസ് ചെയ്യുന്നതിനു മുമ്ബ് ആരോഗ്യനില ശ്രദ്ധിക്കണം.പ്രായമായവര്‍, ഹൃദയശസ്ത്രക്രിയ കഴിഞ്ഞവര്‍, ഹൃദ്രോഗികള്‍, ശ്വാസകോശപ്രശ്നങ്ങളുള്ളവര്‍, നടുവിനും കാല്‍മുട്ടിനും വേദനയും പ്രശ്നങ്ങളുമുള്ളവര്‍ എന്നിവരെല്ലാം വ്യായാമം തുടങ്ങും മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടണം. ഡാൻസിനിടെ തലകറക്കം, അമിതമായി കിതയ്ക്കല്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഡാൻസ് നിര്‍ത്തണം.
വീട്ടില്‍ ചെയ്യാം
ഫിറ്റ്നെസ് സെന്ററില്‍ പോകാനുള്ള സൗകര്യം എല്ലാവര്ക്കും ലഭിച്ചെന്നു വരില്ല. അത്തരമൊരു സാഹചര്യത്തില്‍ എയ്റോബിക് ഡാൻസ് വീട്ടിലും ചെയ്യാം. എയ്റോബിക് ഡാൻസ് പരിശീലിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടുകൊണ്ട് ചെയ്താല്‍ കൂടുതല്‍ നല്ലത്. കൃത്യമായ ചുവടുകള്‍ ചെയ്യാൻ ഇതു സഹായിക്കും.
READ ALSO….ചുമയും ജലദോഷവും കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ
എയ്റോബിക് ഡാൻസിന്റെ ആരോഗ്യഗുണങ്ങള്‍
എയ്റോബിക് ഡാൻസിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. എയ്റോബിക്സ് വ്യായാമം ചെയ്താല്‍ ലഭിക്കുന്ന എല്ലാ ഗുണങ്ങളും ഈ ഡാൻസിലൂടെയും ലഭിക്കുന്നു.
ശരീരം നന്നായി ഫിറ്റ് ആകുന്നു. അമിതകൊഴുപ്പ് നീക്കി ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നു. ശരീരം വഴക്കവും ഊര്ജസ്വലതയുള്ളതുമാക്കുന്നു. പേശികള്‍ക്കു നല്ല ഉറപ്പു നല്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നു. എച്ച് ഡി എല്‍ എന്ന നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്നു. രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ശ്വസനം സുഗമമാക്കുന്നു. മനസിന് ഏറെ ഉന്മേഷം നല്കുന്നു. ദിവസം മുഴുവൻ ഊര്‍ജസ്വലത പകരുന്നു. ടെൻഷൻ, വിഷാദം എന്നിവയെ മാറ്റുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം