ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളുടെ എണ്ണം കൂട്ടാനുള്ള നീക്കം സജീവമായി. അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ തന്നെ പരസ്യ പ്രഖ്യാപനം നടത്തി.
മുപ്പതിലധികം അംഗളിലേക്ക് വളരാന്‍ സാധിക്കണമെന്നാണ് ഉര്‍സുല അഭിപ്രായപ്പെട്ടത്. യുക്രെയ്ന്‍, മോള്‍ഡോവ, പശ്ചിമ ബാല്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവരെയും യൂണിയനിലേക്കു പരിഗണിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ 27 അംഗങ്ങളാണ് യൂണിയനിലുള്ളത്. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മക്ക് ഏകകണ്ഠമായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഉര്‍സുല സമ്മതിച്ചു.