ഒരു മാസത്തിനിടെ കണ്ടെത്തിയത് 31,517 ഗതാഗതനിയമ ലംഘനങ്ങൾ; അറിയിച്ച് സൗദി പൊതുഗതാഗത അതോറിറ്റി

google news
vehicle block

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ആഗസ്റ്റ് മാസത്തിൽ നടത്തിയ പരിശോധനയിൽ 31,517 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. 2,19,369 ട്രാൻസ്പോർട്ട് വാഹനങ്ങളും 235 വിദേശ വാഹനങ്ങളും പരിശോധിച്ചു. 

റോഡ് ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 2,146 പരിശോധനകൾ നടത്തി. സമുദ്ര ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 2102 പരിശോധനകളും നടത്തി. റോഡ് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 31,517 നിയമലംഘനങ്ങളും സമുദ്രമേഖലയിൽ ആറു നിയമ ലംഘനങ്ങളും കണ്ടെത്തി. ഇതിൽ 2790 ലംഘനങ്ങൾ കാമറകൾ വഴിയാണ് കണ്ടെത്തിയത്.

കഴിഞ്ഞ മാസം ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾക്ക് മൊത്തത്തിലുള്ള പ്രതിബദ്ധത റോഡ് ഗതാഗത മേഖലയിൽ 91 ശതമാനവും സമുദ്ര ഗതാഗത മേഖലയിൽ 99 ശതമാനവുമായിരുന്നു. ഡ്രൈവിങ് ലൈസൻസില്ലാ വാഹനമോടിക്കൽ, ഓപറേറ്റിങ് പെർമിറ്റില്ലാതെ ട്രാൻസ്പോർട്ട് വാഹനം ഓടിക്കൽ, ചരക്ക് നീക്ക രേഖകൾ ഇല്ലാതിരിക്കൽ, ട്രക്കുകളിൽ സുരക്ഷ സ്റ്റിക്കറുകളുടെ അഭാവം, അംഗീകൃത സുരക്ഷ അഭാവം എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.

also read.. ഫയർ സ്റ്റേഷനിലേക്ക് അബദ്ധത്തിൽ വെടിയുതിർത്ത രണ്ടുപേര്‍ അറസ്റ്റില്‍

ടാക്സി, എയർപോർട്ട് ടാക്സി, ബസുകൾ എന്നിവകളിലും നിയമ ലംഘനങ്ങൾ കണ്ടെത്തി. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് സൗദി കിഴക്കൻ പ്രവിശ്യയിലാണ്, 7504. 7069 നിയമ ലംഘനങ്ങൾ റിയാദിലും 6668 നിയമ ലംഘനങ്ങൾ മക്കയിലും 1563 നിയമ ലംഘനങ്ങൾ തബൂക്കിലും റിപ്പോർട്ട് ചെയ്തു. 

chungath 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം