ബർമിങ്ഹാം: കാൻസർ ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന യുകെ മലയാളി അന്തരിച്ചു. വിട പറഞ്ഞത് ബർമിങ്ഹാമിലെ ഡെഡ്ലിയില്‍ താമസിക്കുന്ന എവിന്‍ ജോസഫിന്റെ ഭാര്യ ജെനി എവിൻ (35).
2021 ലാണ് ജെനിയും കുടുംബവും യുകെയിൽ എത്തിയത്. അടുത്ത കാലത്താണ് ജെനിയ്ക്ക് കാൻസർ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം സംഭവിച്ചത്. അഞ്ചു വയസുകാരി നിവ ഏക മകളാണ്.
യുകെയിൽ എത്തും മുൻപ് നഴ്സുമാരായ ജെനിയും എവിനും കുവൈറ്റിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ആലപ്പുഴ കുട്ടനാട് വെളിയനാട് പുലിക്കൂട്ടില്‍ കുടുംബാംഗമാണ് എവിന്‍. പരേതനായ ജോർജ് കുരുട്ടുപറമ്പിലിൽ, ചിന്നമ്മ ജോര്‍ജ് എന്നിവരാണ് മാതാപിതാക്കൾ.
ജെനിയുടെ വിയോഗത്തില്‍ ബര്‍മിങാം ക്നാനായ കാത്തലിക് അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടത്തപ്പെടും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം