ഡോളിയെ ക്ളോണ്‍ ചെയ്ത ഇയാന്‍ വില്‍മട്ട് അന്തരിച്ചു

ലണ്ടന്‍: ക്ളോണിങ്ങിലൂടെ ചരിത്രം സൃഷ്ടിച്ച ശാസ്ത്രസംഘത്തിന്റെ തലവന്‍ ഇയാന്‍ വില്‍മട്ട് അന്തരിച്ചു. 79 വയസായിരുന്നു. 1996ലാണ് ക്ളോണിങ്ങിലൂടെ ഡോളി എന്ന ആട്ടിന്‍കുട്ടിയെ വില്‍മട്ടും സംഘവും സൃഷ്ടിച്ചത്. അതിനുശേഷം വിത്തുകോശങ്ങളെ (സ്റെറം സെല്‍) കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു അദ്ദേഹം.

1944ല്‍ ഇംഗ്ളണ്ടിലെ ഹാംപ്ടണ്‍ ലൂസിയില്‍ ജനിച്ച ഇയാന് അഞ്ചാം വയസ്സില്‍ ക്രിസ് പോള്‍ഗ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണു ഗവേഷണമേഖലയില്‍ താല്‍പര്യമുണ്ടാക്കിയത്. ജീവകോശങ്ങള്‍ ശീതീകരിച്ചു സൂക്ഷിച്ചു വീണ്ടും ഉപയോഗിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയ ക്രിസ് പോള്‍ഗിനെ പിന്തുടര്‍ന്നു ജീവശാസ്ത്രജ്ഞനായി. ഗവേഷണത്തിനു കേംബ്രിജ് യൂണിവേഴ്സിറ്റിയിലേക്കു പോയ വില്‍മട്ട്, ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് “ഫ്രോസ്റ്റി’ എന്ന പശുക്കിടാവിനെ സൃഷ്ടിച്ചു. പിന്നീട്, സ്കോട്ലന്‍ഡിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നതോടെയാണു “ഡോളി’യുടെ ജനനത്തിലേക്കു നയിച്ച ഗവേഷണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.

also read.. നിയമസഭയില്‍ ഭരണ പ്രതിപക്ഷ ബഹളം; സംസ്ഥാനത്ത് ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുന്നു; സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം വർധിച്ചു വരുന്നത് സഭ നിർത്തിവച്ച് ചർച്ച ചെയ്യണം

ആണിന്റെ സാന്നിധ്യം ഇല്ലാതെ 3 പെണ്‍ചെമ്മരിയാടുകളുടെ അണ്ഡകോശങ്ങള്‍ ക്ളോണ്‍ ചെയ്താണ് ഡോളിയെ സൃഷ്ടിച്ചത്. സസ്തനികള്‍ പുതുതലമുറയ്ക്ക് ജന്മം നല്‍കുന്ന ലൈംഗിക പ്രത്യുത്പാദന രീതി പാടേ ഒഴിവാക്കിക്കൊണ്ടു നടത്തിയ പ്രക്രിയ എന്ന രീതിയിലാണ് ഇതിന്റെ ചരിത്രപരവും ശാസ്ത്രീയവുമായ പ്രാധാന്യം.

മനുഷ്യ ക്ളോണിങ് നടത്താന്‍ 2005 ല്‍ ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ അനുമതി വില്‍മട്ടിനു ലഭിച്ചിരുന്നെങ്കിലും ആ മേഖലയില്‍ അദ്ദേഹം അധികം മുന്നോട്ടു പോയില്ല. ക്ളോണിങ് എന്ന പ്രക്രിയയുടെ തന്നെ ധാര്‍മികതയും നൈതികതയും രൂക്ഷമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News