തിരുവനന്തപുരം: നിയമസഭയില്‍ ഭരണ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിനിടെയാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണപക്ഷം ബഹളംവച്ചത്. ബഹളം നിര്‍ത്തൂവെന്ന് സ്പീക്കര്‍ പറഞ്ഞിട്ടും മന്ത്രിമാര്‍ അനുസരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷവും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഗ്രോ വാസു മുദ്രാവാക്യം വിളിച്ചപ്പോള്‍ പൊലീസ് വായ് പൊത്തിയെന്ന പറഞ്ഞ പ്രതിപക്ഷ നേതാവ് നിങ്ങള്‍ കമ്യൂണിസ്റ്റുകാരല്ലേയെന്നും ചോദിച്ചു.
സംസ്ഥാനത്ത് ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുന്നുവെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. അസഹിഷ്ണതയുടെ മനോനില പരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു ആലുവയിൽ വീട്ടിൽ കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം വർധിച്ചു വരുന്നത് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
read more പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നത് തീവ്രവാദ ഗ്രുപ്പുകൾ : മണിപ്പൂരിൽ സുരക്ഷാസേനയുടെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ പതിവായി. മുഖ്യമന്ത്രി ലാഘവത്തോടെ മറുപടി പറയുന്നു. ആഭ്യന്തരവകുപ്പ് നോക്കുകുത്തിയെന്ന് അന്‍വര്‍ സാദത്ത് ആരോപിച്ചു. മുഖ്യമന്ത്രി തന്നെയാണോ ആഭ്യന്തരവകുപ്പ് ഭരിക്കുന്നതെന്ന് പറയണം. മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്ന പൊലീസ് ജനങ്ങള്‍ക്കും സുരക്ഷ നല്‍കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു.
പൊലീസിന് പെട്രോളടിക്കാന്‍ കാശില്ലെന്ന് ചെന്നിത്തല ആരോപിച്ചു. പെട്രോളടിക്കാന്‍ കാശില്ലാത്ത സ്ഥിതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുന്നുവെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്ന പൊലീസ് ജനങ്ങള്‍ക്കും സുരക്ഷ നല്‍കണമെന്നും പ്രതിപക്ഷ നേതാവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം