കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് കുടുംബത്തോടൊപ്പം വത്തിക്കാനിലെത്തി സിൽവസ്റ്റർ സ്റ്റാലോൺ മാർപാപ്പയെ സന്ദർശിച്ചത്. വത്തിക്കാൻ ന്യൂസ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fvaticannews%2Fvideos%2F266765789609884%2F%3Fref%3Dembed_video&show_text=0&width=476
പങ്കാളിയേയും മക്കളേയും സഹോദരനേയും മാർപാപ്പക്ക് പരിചയപ്പെടുത്തിയ സ്റ്റാലോൺ തിരക്കേറിയ ദിവസത്തിൽ നിന്നും കുറച്ചുസമയം മാറ്റിവെച്ചതിന് മാർപാപ്പയോട് നന്ദി പറഞ്ഞു. ഞാൻ നിങ്ങളുടെ സിനിമ കണ്ടാണ് വളർന്നത് എന്നാണ് മാർപാപ്പ ഇതിനോട് പ്രതികരിച്ചത്. ഉടനെ സ്റ്റാലോൺ മുഷ്ടി ചുരുട്ടി റെഡിയാണോ എന്ന് ചോദിച്ചു. ഉടൻ തന്നെ മാർപാപ്പയും മുഷ്ടി ചുരുട്ടുകയായിരുന്നു.
തന്നെ ലോകപ്രശസ്തനാക്കിയ റോക്കി എന്ന കഥാപാത്രത്തിന്റെ റഫറൻസായിരുന്നു സ്റ്റാലോൺ ഇവിടെ ഉപയോഗിച്ചത്. റോക്കി സീരിസിൽ 1976ൽ പുറത്തുവന്ന ആദ്യ ചിത്രത്തിന് ഓസ്കാർ ലഭിച്ചിരുന്നു. ആറ് ചിത്രങ്ങളാണ് റോക്കി സീരിസിൽ സിൽവർ സ്റ്റാലോണിനെ നായകനാക്കി പുറത്ത് വന്നിട്ടുള്ളത്.
ജി20 ഉച്ചകോടി ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ അടയാളമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.
അതേസമയം സ്ലെ എന്ന പേരിൽ നെറ്റ്ഫ്ളിക്സിൽ സ്റ്റാലോണിന്റെ ഡോക്യുമെന്ററി റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 17ന് ആരംഭിക്കുന്ന ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. തോം സിമ്നി സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി നവംബറിലാണ് റിലീസ് ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം